കാസർകോട് പരപ്പയിൽ തൊഴിലുറപ്പ് തൊഴിലാളികൾ തലയില്ലാത്ത തെങ്ങിന് തടമെടുത്ത സംഭവം സോഷ്യൽ മീഡിയയിൽ വൈറലായി. അസീസ് എന്നയാളുടെ പറമ്പിലെ പൂർണ്ണമായും നശിച്ച തെങ്ങിന് ചുറ്റുമാണ് തൊഴിലാളികൾ പണിയെടുത്തത്. 

പരപ്പ: തൊഴിലുറപ്പ് തൊഴിലാളികളെ കുറിച്ച് പലപ്പോഴായി കോമഡി ഷോകൾ മുതൽ സിനിമയിൽ വരെ രസകരമായ വിമര്‍ശനങ്ങൾ കാണാറുണ്ട്. സമൂഹത്തിൽ വലിയ മാറ്റത്തിന് വഴിവച്ച പദ്ധതിയെങ്കിലും പലപ്പോഴും പരിഹാസ പാത്രമാകാറുണ്ട് ഈ കൂട്ടര്‍. ഇവരുടെ ജോലി സമയവും അതിന്റെ സ്വഭാവവും അടക്കം ഇക്കൂട്ടത്തിലുണ്ട്. ഇപ്പോഴിതാ ചില സിനിമാ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന സംഭവമാണ് കാസര്‍കോട്ടുനിന്നും പുറത്തുവരുന്നത്.

തൊഴിലുറപ്പ് തൊഴിലാളികൾ തലയില്ലാത്ത തെങ്ങിന് തടമെടുത്തതാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. കാസര്‍കോട് പരപ്പയിലെ അസീസ് എന്നയാളുടെ പറമ്പിൽ പരപ്പ മൂല പാറയിലാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ തടമെടുത്ത തെങ്ങിന് മുകളിലെ ഭാഗം പൂർണമായും നശിച്ച നിലയിലായിരുന്നു. ഈ തെങ്ങിന്റെ ചുവട്ടിലാണ് തൊഴിലാളികൾ പണിയെടുത്തത്.

View post on Instagram