കോഴിക്കോട്: ഈ മാസം 27 മുതൽ 31 വരെ ലഖ്‌നൗവിൽ നടക്കുന്ന പതിനാറാമത് ദേശീയ സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന പുരുഷ ടീമിനെ മലപ്പുറത്ത് നിന്നുള്ള എൻ ഷിബുവും വനിതാ ടീമിനെ തൃശൂരിൽ നിന്നുളള സി ജി ആര്യയും നയിക്കും.

പുരുഷ ടീം: എം എസ് അരവിന്ദ് (വൈസ് ക്യാപ്റ്റൻ), ഷാരോൺ വി തോമസ്, ആഷിഖ് ബാബു, വി എ ജോർജ് അജയ്, സനൽ ജോസഫ്, പി ഷാനിദ് റഹ് മാൻ, അദീബ് കമാൽ. കോച്ച്: എ അൽ അമീൻ. മാനേജർ: പി ഷഫീഖ്.

വനിതാ ടീം: യു വി ശിവാനി (വൈസ് ക്യാപ്റ്റൻ), ഡോണ ആഗ് നസ് ജെയിംസ്, ബി സഞ്ജു, ഇ സൂര്യാ കൃഷ്ണ, എം ടി നിമിഷ, ദേവിക രാജിഷ്, കെ അലീന സജീവൻ. കോച്ച്: യു വി പ്രേംനാഥ്. മാനേജർ: കെ മിനി.