കാസര്‍കോട്: കാസര്‍കോട് വെള്ളരിക്കുണ്ട് മണ്ണിടിച്ചിലിനെ തുടര്‍ന്ന് വീട്ടില്‍ കുടുങ്ങിയ മൂന്നുപേരെയും രക്ഷപ്പെടുത്തി. ബളാൽ കോട്ടക്കുന്ന് ചെട്ടി അമ്പുവിന്‍റെ വീട്ടിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. രക്ഷപ്പെടുത്തിയ മൂന്നുപേരില്‍ ഒരാളായ സരോജനിക്ക് കാര്യമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.