വളാഞ്ചേരി സ്വദേശിനി ശബ്നയാണ് പൊലിസിലും ആർപിഎഫിലും പരാതി നൽകിയിരിക്കുന്നത്.

മലപ്പുറം: ട്രെയിനിന്‍റെ ടോയ്‌ലറ്റിൽ മൊബൈൽ നമ്പർ ആരോ കുറിച്ചിട്ടതോടെ ദുരിതത്തിലായി യുവതി. വളാഞ്ചേരി സ്വദേശിനി ശബ്നയാണ് ആകെ പൊല്ലാപ്പിലായത്. ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അശ്ലീല കോളുകൾ ഇവരുടെ ഫോണിലേക്ക് വരികയാണ്. ഇതോടെ രാത്രിയും പകലും അശ്ലീല ഫോൺ കോളുകളും സന്ദേശങ്ങളും വരുകയാണെന്ന് കാണിച്ച് യുവതി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. വളാഞ്ചേരി സ്വദേശിനി ശബ്നയാണ് പൊലിസിലും ആർപിഎഫിലും പരാതി നൽകിയിരിക്കുന്നത്. കണ്ണൂർ -ഷൊർണ്ണൂർ മെമുവിലാണ് യുവതിയുടെ നമ്പർ ആരോ എഴുതിയിട്ടത്. തന്നോട് വ്യക്തിവൈരാഗ്യമുള്ള ഒരു സ്ത്രീയാണ് ഇതിന് പിന്നിലെന്നും ശബ്ന ആരോപിക്കുന്നുണ്ട്.

കുറ്റ‍്യാടി-പേരാമ്പ്ര പാതയിൽ വന്ന കെഎല്‍ 58 ജി 1125 ഹ്യൂണ്ടെയ് ഐ ടെന്‍; സംശയം തോന്നി തടഞ്ഞു, പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം