Asianet News MalayalamAsianet News Malayalam

അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റിൽ

സംസ്​കാരചടങ്ങുമായി ബന്ധപ്പെട്ട്​ കൂടുതൽപേരെ ചോദ്യംചെയ്തതോടെയാണ്​ പൊലീസിന്​ കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച്​നടത്തിയ അന്വേഷണത്തിലും കൊലപാതകമാണെന്ന്​ സംശയിക്കുന്നതായി റിപ്പോർട്ട്​ നൽകിയിരുന്നു. 

Son arrested killing mother in alappuzha
Author
Alappuzha, First Published Dec 19, 2020, 12:51 PM IST

ആലപ്പുഴ: അമ്മയെ തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മകൻ അറസ്റ്റിൽ. വാടയ്​ക്കൽ വട്ടത്തിൽ ക്ലീറ്റസിന്‍റെ ഭാര്യ ഫിലോമിനയെ (65) കൊന്നകേസിൽ​ മകൻ സുനീഷാണ്​(37) അറസ്​റ്റിലായത്. ഈമാസം അഞ്ചിന്​ രാത്രി 8.30നായിരുന്നു കേസിനാസ്​പദമായ സംഭവം. മദ്യപിച്ചെത്തിയ സുനീഷ് അമ്മയുമായി വഴക്കിട്ടശേഷം വീടുപണിക്കായി ഉപയോഗിച്ചിരുന്ന ഉലക്കയുടെ മുറിച്ച കഷ്​ണമെടുത്ത്​ തലക്കടിക്കുകയായിരുന്നുവെന്ന്​പൊലീസിന്​ മൊഴി നൽകി. 

എന്നാൽ, അടുക്കയിലെ ജോലിക്കിടെ സാധനം എടുക്കുന്നതിനിടെ കൊരണ്ടിപ്പലക തലയിൽവീണ്​ഗുരുതരപരിക്കേറ്റതായാണ്​ബന്ധുക്കൾ പൊലീസിനോട്​ പറഞ്ഞിരുന്നത്. അബോധാവസ്ഥയിലായ ഇവരെ അയൽവാസികൾ ചേർന്ന്​​ ആദ്യം സഹകരണആശുപത്രിയിലും പിന്നീട്​ വണ്ടാനം മെഡിക്കൽകോളജ്​ ആശുപത്രിയിലും പ്രവേശിപ്പിപ്പിച്ചെങ്കിലും ഈമാസം 12ന്​ മരിക്കുകയായിരുന്നു. വീട്ടിലുണ്ടായ അപകടത്തിൽ തലക്ക് പരിക്കേറ്റുവെന്ന ബന്ധുക്കളിലെ ചിലരുടെ വാദത്തിൽ ചികിത്സിച്ച ഡോക്ടറടക്കം സംശയംപ്രകടിപ്പിച്ചിരുന്നു.

തുടർന്ന്​ അസ്വഭാവിക മരണത്തിന്​ കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു. സംസ്​കാരചടങ്ങുമായി ബന്ധപ്പെട്ട്​ കൂടുതൽപേരെ ചോദ്യംചെയ്തതോടെയാണ്​ പൊലീസിന്​ കൊലപാതകമാണെന്ന സൂചന ലഭിച്ചത്. ബന്ധുക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ സ്പെഷൽ ബ്രാഞ്ച്​നടത്തിയ അന്വേഷണത്തിലും കൊലപാതകമാണെന്ന്​ സംശയിക്കുന്നതായി റിപ്പോർട്ട്​ നൽകിയിരുന്നു. 

തലയിൽ ശക്തമായി അടിയേറ്റതായും ആഴമുള്ള മുറിവാണ് മരണകാരണമെന്നുമായിരുന്നു പോസ്​റ്റുമോർട്ടം റിപ്പോർട്ട്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ സുനീഷ് ഒളിവിൽ പോയി. പിന്നീട്​ വെള്ളിയാഴ്​ച സൗത്ത്​ പൊലീസിൽ കീഴടങ്ങുകയായിരുന്നു. കൊലപാതകം മറച്ചുവെച്ചക്കാൻ ശ്രമിച്ച ബന്ധുക്കൾക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു. 

സൗത്ത് സി.ഐ എസ്.സനൽ,  എസ്.ഐ കെ.ആർ.ബിജു, എ.എസ്.ഐ ആർ.മോഹൻകുമാർ, ശരത് ചന്ദ്രൻ, സി.പി.ഒമാരായ വി.പി.അരുൺകുമാർ, റോബിൻ‌സൺ എന്നിവർ അന്വേഷണത്തിന്​ നേതൃത്വം നൽകി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്​ ചെയ്തു.

Follow Us:
Download App:
  • android
  • ios