കണ്ണൂർ പരിയാരത്താണ് സംഭവം. അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാള്‍ക്കെതിരെ പരിയാരം പൊലീസ് കേസെടുത്തു. കാറിന് 20,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

കണ്ണൂർ: ഭാര്യ വിവാഹമോചനത്തിന് കേസ് നൽകിയതിന്റെ വൈരാ​ഗ്യത്തിൽ അമ്മായിയമ്മയുടെ കാറിൻ്റെ ടയർ കുത്തിക്കീറി മരുമകൻ. കണ്ണൂർ പരിയാരത്താണ് സംഭവം നടന്നത്. സംഭത്തില്‍ അഞ്ചാംപീടിക ചിറക്കുറ്റിയിലെ ജീപക് കാക്കാമണി (46) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പെരിന്തട്ട സ്വദേശി ലീന സുകുമാരൻ്റെ കാറിനാണ് കേട് വരുത്തിയത്. ഓഫീസിൻ്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു കാർ. 20,000 രൂപയുടെ നഷ്ടമുണ്ടായി എന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ പരിയാരം പൊലീസാണ് കേസെടുത്തത്.

YouTube video player