വെള്ളപ്പൊക്കത്താല്‍ കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാവില്‍ കാല്‍വഴുതി ഒഴുക്കില്‍പ്പെടുകയായിരുന്നു
ഹരിപ്പാട് : ശക്തമായ ഒഴുക്കില് അകപ്പെട്ട അമ്മയെ മകന് രക്ഷപ്പെടുത്തി. വീയപുരം രണ്ടാം വാര്ഡില് കറുകത്തകിടിയില് ഷാനവാസിന്റെ ഭാര്യ സൗദാമോളാണ് (40) കഴിഞ്ഞദിവസം രാത്രി 9 മണിക്ക് ഒഴുക്കില്പ്പെട്ടത്. കട അടച്ച് വീട്ടിലേക്ക് വരവെ മെയിന് റോഡിനുംവീടിനും ഇടയിലുള്ള ഓടയില്നിന്ന് താഴേക്ക് വീഴുകയായിരുന്നു.
വെള്ളപ്പൊക്കത്താല് കുത്തൊഴുക്ക് ശക്തമായിരുന്നു. ഓടയ്ക്ക് കുറുകെയുള്ള സ്ലാവില് കാല്വഴുതി ഒഴുക്കില്പ്പെടുകയായിരുന്നു. ഒഴുക്കില്പ്പെട്ട് നദീതീരം വരെയെത്തിയ അമ്മയെ മകന് കുഞ്ഞിപ്പ (18) തോട്ടില് ചാടിയാണ് രക്ഷപ്പെടുത്തിയത്. ഈ സമയത്ത് പ്രദേശം വൈദ്യുതിയില്ലാത്തതിനാല് ഇരുട്ടിലായിരുന്നു. കയ്യിലുണ്ടായിരുന്ന ടോര്ച്ചിന്റെ നേരിയപ്രകാശത്തിലാണ് രക്ഷാപ്രവര്ത്തനം നടത്തിയത്.
