ഇന്ന് അമ്മയുമായുണ്ടായ തർക്കത്തിന്‍റെ ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് നാട്ടുകാർ ഫയർഫോഴ്സിനോട് പറഞ്ഞത്.
തിരുവനന്തപുരം: അമ്മയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വന്തം വീടിന് തീയിട്ട് യുവാവ്. വെള്ളറട ആനപ്പാറ ഹോമിയോ ആശുപത്രിക്ക് സമീപം കടയാറ വീടിനാണ് മുപ്പതുകാരനായ മകന്‍ ആന്‍റോയാണ് വീട് തീയിട്ടു നശിപ്പിച്ചത്. വീട്ടിൽവെട്ട് അമ്മയോട് വഴക്കിട്ടതിന് പിന്നാലെയായിരുന്നു ഇയാളുടെ ആക്രമണം. തർക്കത്തിന് പിന്നാലെ അമ്മയെ സഹോദരിയുടെ വീട്ടിൽ എത്തിച്ച ശേഷം സ്വന്തം വീട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ആന്‍റോ വീടിന് തീയിട്ടത്.
ആന്‍റോയും മാതാവായ ബ്രിജിത്ത് (60) എന്നിവരാണ് വീട്ടില്‍ താമസിച്ചുവരുന്നത്. ഇവർ ഇടയക്ക് തർക്കത്തിലായിരുന്നു. ഇന്ന് അമ്മയുമായുണ്ടായ തർക്കത്തിന്‍റെ ദേഷ്യത്തിലാണ് തീയിട്ടതെന്നാണ് നാട്ടുകാർ ഫയർഫോഴ്സിനോട് പറഞ്ഞത്. രാവിലെയായിരുന്നു സംഭവം. തീപിടിത്തത്തിൽ വീടിന്‍റെ ജനലും വാതിലും കട്ടിലുമടക്കം വീട്ടുപകരണങ്ങളും വീടിന്‍റെ മേല്‍ക്കൂരയും കത്തിച്ചാമ്പലായി. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. വിവരമറിഞ്ഞ് വെള്ളറട പൊലീസും പാറശാല ഫയര്‍ഫോഴ്‌സും എത്തി തീ നിയന്ത്രണ വിധേയമാക്കി. ആന്‍റോ മാനസിക രോഗത്തിന് ചികിത്സയിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Read More : തിരുവല്ലയിൽ ഓടിക്കൊണ്ടിരുന്ന കാറിൽ മുകളിൽ തേങ്ങ വീണു; നിയന്ത്രണംവിട്ട വാഹനം മരത്തിൽ ഇടിച്ചുകയറി, തീപിടിച്ചു
