തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെ പത്ത് ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പക്കുന്ന സ്റ്റുഡന്‍റ് പൊലീസ് കേഡറ്റ് പരിപാടി ഡിജിപി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. പൊലീസ് ആസ്ഥാനത്ത് വൃക്ഷത്തൈ നട്ടുകൊണ്ടാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. 

പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരത്തില്‍ ഒരു ലക്ഷം വൃക്ഷത്തൈകള്‍ നടാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ മുന്നോടിയായി 26 കേന്ദ്രങ്ങളില്‍ തൈകള്‍ നടുന്നുണ്ട്. നവംബര്‍ ഒന്നിന് നിയമസഭാമന്ദിരത്തില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തൈ നടുന്നതോടെ 26 കേന്ദ്രങ്ങളിലേയും പരിപാടികള്‍ പൂര്‍ത്തിയാകും.

സെന്റ് ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടികള്‍ ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു. പോലീസ് ആസ്ഥാനത്തെ മുതിര്‍ന്ന ഉദേ്യാഗസ്ഥരും സ്‌കൂള്‍ അധികൃതരും ചടങ്ങില്‍ പങ്കെടുത്തു.