പതിനാല് വയസ്സുള്ള മകൾ ഗോപികയുടെ അമിത വിശപ്പ് അടക്കാൻ വഴി കാണാതെ നെഞ്ച് പൊട്ടിക്കരഞ്ഞ ആ അച്ഛനും അമ്മയ്ക്കും ഇനി ആശ്വസിക്കാം. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗോപികയ്ക്കും അച്ഛനും അമ്മയ്ക്കും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് അമിത വിശപ്പ് മൂലം കഷ്ടപ്പെടുന്ന ഗോപികയുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

തൃശ്ശൂര്‍: പതിനാല് വയസ്സുള്ള മകൾ ഗോപികയുടെ അമിത വിശപ്പ് അടക്കാൻ വഴി കാണാതെ നെഞ്ച് പൊട്ടിക്കരഞ്ഞ ആ അച്ഛനും അമ്മയ്ക്കും ഇനി ആശ്വസിക്കാം. നിയമസഭ സ്പീക്കർ ശ്രീരാമകൃഷ്ണൻ ഗോപികയ്ക്കും അച്ഛനും അമ്മയ്ക്കും സഹായം വാഗ്ദാനം നൽകിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് അമിത വിശപ്പ് മൂലം കഷ്ടപ്പെടുന്ന ഗോപികയുടെ വാർത്ത ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വെളിയങ്കോട് എരയമംഗത്ത് ഒരു ഒറ്റമുറി വാടക വീട്ടിൽ‌ കഴിയുന്ന ഈ കുടുംബത്തിന്റെ വാർത്ത സ്പീക്കറുടെ അടുത്തെത്തിച്ചത് വെളിയങ്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങളാണ്. മാധ്യമങ്ങളിലെ വാർത്തയ്ക്കൊപ്പം തന്റെ ലെറ്റർ പാ‍ഡിൽ ഈ കുടുംബത്തിന്റെ ദുരിത ജീവിതം വിവരിച്ച് ഇദ്ദേഹം സ്പീക്കറിന് കത്തയച്ചിരുന്നു. കൂടാതെ ഇന്നലെ ഒരു പൊതുമീറ്റിംഗിൽ വച്ച് കണ്ടപ്പോൾ ഈ കുടുംബത്തിന്റെ ദയനീയാവസ്ഥ താൻ അദ്ദേഹത്തെ നേരിട്ട് ധരിപ്പിച്ചതായും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

നാല് വർഷമായി ഇവർ എരമംഗത്ത് താമസിക്കുന്നു. വിശപ്പാണ് ഈ കുട്ടിയുടെ പ്രശ്നം. ഇരുനൂറ് രൂപ ദിവസ വാടകയ്ക്ക് ഒരു ഓട്ടോറിക്ഷ ഓടിച്ചാണ് ഈ കുടുംബത്തിന്റെ നിത്യജീവിതം മുന്നോട്ട് പോകുന്നത്. എത്രയും പെട്ടെന്ന് കയറിക്കിടക്കാൻ ഒരു വീട് വേണം എന്നാണ് ഇവരുടെ സ്വപ്നം. ഇതുവരെ സുമനസ്സുകൾ സഹായിച്ചാണ് ഇവർ മുന്നോട്ട് പോയിക്കൊണ്ടിരുന്നത്. സ്പീക്കർ ഇവരെ സഹായിക്കാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. - ആറ്റക്കോയ തങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. 

മകള്‍ക്ക് വയറുനിറയുന്നില്ല; നെഞ്ചുപൊട്ടി ഒരമ്മയും ഒരച്ഛനും

രണ്ടാംവയസിലാണ് ഗോപികയ്ക്ക് ഈയവസ്ഥ തുടങ്ങുന്നത്. പതിനാലുകാരിയായ ഗോപികയ്ക്ക് ഇപ്പോള്‍ 115 കിലോഗ്രാം ഭാരമുണ്ട്. ഓട്ടിസത്തിന്‍റെ അസ്വസ്ഥതകള്‍ കാണിച്ചു തുടങ്ങിയ ഗോപികയുടെ ശരീരത്തിന്‍റെ പലഭാഗത്തും മുറിവുകളുമുണ്ട്. സ്കൂളില്‍ പോകാന്‍ കഴിയാത്ത ഗോപികയ്ക്ക് സാധ്യമായ സഹായെത്തിക്കുന്നത് പൊന്നാനി യുആര്‍സിയിലെ ഐഇഡിസി റിസോഴ്സ് പേഴ്സണ്‍ പ്രീതയുടെ നേതൃത്വത്തിലാണ്. മകളെ രക്ഷപെടുത്താനുള്ള പരിശ്രമത്തിനിടെ ആറുവർഷം മുന്‍പ് തലച്ചോറില്‍ രക്തസ്രാവമുണ്ടായി വീണുപോയതാണ് അച്ഛന്‍ ബിജു. ശസ്ത്രക്രിയ നടത്തിയെങ്കിലും ഏറെ കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് എഴുന്നേറ്റ് നടക്കാവുന്ന സ്ഥിതിയിലെത്തിയപ്പോള്‍ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി. വഴിയില്‍ തലകറങ്ങി വീഴുന്നത് പതിവായതോടെ അതുനിര്‍ത്തേണ്ടി വന്നു.

ഗോപികയുടെ ചികിത്സയ്ക്കായി ആലപ്പുഴയിലുണ്ടായിരുന്ന വീട് വിറ്റതോടെ സൌകര്യമൊന്നുമില്ലാത്ത ഒറ്റമുറി വീട്ടിലേക്ക് കുടുംബം മാറി. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന ഈ ഒറ്റമുറി വാടക വീടും വൈകാതെ ബിജുവിനും കുടുംബത്തിനും ഉപേക്ഷിക്കേണ്ടി വരും. വൃത്തിയും സുരക്ഷിതവുമുള്ള മൂന്നു സെന്‍റിലോ മറ്റോ നിര്‍മ്മിച്ച ഒരു കൊച്ചു കൂര പോലും ഈ കുടുംബത്തിന്‍റെ സ്വപ്നങ്ങള്‍ക്കും ഏറെ അകലെയാണ്.

ബാങ്ക് അക്കൗണ്ട്: 4270001700030255
ifsc code- PUNB 0427000 Eramangalam 
ഫോണ്‍ - 9895203820.