പരിക്കേറ്റും അവശനിലയിലും കഴിയുന്ന കടുവകൾക്കും പുലികൾക്കും ഇനി ചികിയ്ക്കും പരിചരണത്തിനുമായി പ്രത്യേക കേന്ദ്രം. സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം വയനാട് വന്യജീവി സങ്കേതത്തിൽ പ്രവർത്തനം തുടങ്ങി.
കൽപ്പറ്റ: പരിക്കേറ്റും അവശനിലയിലും കഴിയുന്ന കടുവകൾക്കും പുലികൾക്കും ഇനി ചികിയ്ക്കും പരിചരണത്തിനുമായി പ്രത്യേക കേന്ദ്രം (Wildlife Care center). സംസ്ഥാനത്തെ ആദ്യ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം (Special center) വയനാട് (Wayanad) വന്യജീവി സങ്കേതത്തിൽ പ്രവർത്തനം തുടങ്ങി. ഒരേസമയം 4 കടുവകളെയോ പുള്ളിപ്പുലികളെയോ ഇവിടെ സംരക്ഷിക്കാനാകും.
കടുവ സംരക്ഷണ അതോറിറ്റിയുടെ മാനദണ്ഡങ്ങൾ പാലിച്ച് ഒരു കോടി 14 ലക്ഷം രൂപ മുതൽമുടക്കിയാണ് 2 ഹെക്ടർ വനഭൂമിയിൽ വന്യമൃഗ പരിചരണ സംരക്ഷണ കേന്ദ്രം ഒരുക്കിയത്. ബത്തേരി കുപ്പാടിക്കടുത്ത് നാലാം മൈലിൽ വനത്തിനുള്ളിലാണ് കേന്ദ്രം. പരിക്കേറ്റ് അതിജിവിക്കാൻ സാധിക്കാത്ത കടുവകളെയും പുലികളെയും സംരക്ഷിക്കുകയാണ് കേന്ദ്രത്തിന്റെ പ്രധാനലക്ഷ്യം. പരിപാലന കേന്ദ്രത്തിന് ചുറ്റും കിടങ്ങും സോളാർ വൈദ്യുതി വേലിയും നിർമിച്ചിട്ടുണ്ട്. വന്യമൃഗത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തുല്യമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് ഉദ്ഘാടനം നിർവഹിച്ച വനം വകുപ്പ് മന്ത്രി പറഞ്ഞു.
സിസിടിവി സൗകര്യത്തോടെ 24 മണിക്കൂറും വന്യമൃഗ പരിപാലന സംരക്ഷണ കേന്ദ്രം പ്രവർത്തിക്കും. ചികിൽസയ്ക്കായി ഫോറസ്റ്റ് വെറ്റിനറി സർജൻ ഉൾപ്പടെയുള്ളവരുടെ സേവനമുണ്ടാകും. വയനാട് വന്യജീവി സങ്കേതത്തിലാണ് കേരളത്തിൽ ഏറ്റവും കൂടുതൽ കടുവകളുള്ളത്. വയനാടുമായി അതിർത്തി പങ്കിടുന്ന കടുവാസങ്കേതങ്ങൾക്കും കേന്ദ്രം പ്രയോജനപ്പെടും
താമരശ്ശേരി ചുരത്തില്‍ കാട്ടുപന്നി ബൈക്കിന് കുറുകെ ചാടി, ദമ്പതികള്‍ക്ക് പരിക്ക്
കോഴിക്കോട്: താമരശ്ശേരി (Thamarasserry) ചുരത്തില്‍ കാട്ടുപന്നി (Wild Boar) ബൈക്കിന് (Bike) കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരിക്കേറ്റു (Couple injured). കൈതപൊയില്‍ സ്വദേശികളായ അഭിന്‍, ഭാര്യ നന്ദിനി എന്നിവര്‍ക്കാണ് സാരമായ പരിക്കേറ്റത്. താമരശ്ശേരി ചുരം നാലാം വളവ്-അടിവാരം ബൈപ്പാസില്‍ തിങ്കളാഴ്ച രാത്രി ഏഴോെടയാണ് അപകടം. കല്‍പ്പറ്റയില്‍ നിന്നും വെസ്റ്റ് കൈതപ്പൊയിലേക്ക് വരുകയായിരുന്നു ദമ്പതികള്‍. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കച്ചാ ബദാം ഗായകന്‍ ഭൂപന്‍ ഭഡ്യാക്കറിന് വാഹനാപകടത്തില്‍ പരിക്ക്
ലോകമെങ്ങും നിരവധി ആരാധകരെ നേടിയ കച്ചാ ബദാം (Kacha Badam) എന്ന പാട്ടിലൂടെ പ്രശസ്തനായ നാടോടി ഗായകന്‍ ഭൂപന്‍ ഭഡ്യാക്കറിന് (Bhuban Badyakar) വാഹനാപകടത്തില്‍ പരിക്ക് (Road Accident). തിങ്കളാഴ്ചയാണ് ഭൂപന്‍ ഭഡ്യാക്കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടത്. സ്വന്തമായി വാങ്ങിയ വാഹനം ഓടിച്ച് പഠിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായത്. നെഞ്ചിനാണ് ഭൂപന്‍ ഭഡ്യാക്കറിന് പരിക്കേറ്റിരിക്കുന്നതെന്നാണ് വിവരം. സൈക്കിളില്‍ ബദാം വിറ്റുനടക്കുന്നതിനിടയില്‍ ഭൂപന്‍ ഭഡ്യാക്കര്‍ പാടി നടന്ന നാടോടിപ്പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
പശ്ചിമ ബംഗാളിലെ ബിര്‍ബുല്‍ ജില്ലയിലെ കുറല്‍ജുറി ഗ്രാമത്തിലെ ദുബ്രാജ്പൂര്‍ നിവാസിയാണ്. ഭാര്യയും മകളും രണ്ട് ആണ്‍കുട്ടികളുമൊത്ത് വളരെ സാധാരണ മട്ടില്‍ ജീവിച്ചു പോരുന്ന ആളായിരുന്നു. ബിര്‍ബും, ബര്‍ധ്മാന്‍ ജില്ലകളില്‍ ബദാം വില്‍ക്കലാണ് ഓര്‍മ്മവെച്ച നാള്‍ മുതല്‍ പുള്ളിയുടെ ജോലി. ആളെക്കൂട്ടാന്‍ വേണ്ടി ഭഡ്യാക്കര്‍ പാട്ട് പാടാറുണ്ട്. ഈയടുത്ത കാലത്തായാണ് ഭഡ്യാക്കര്‍ വരികളില്‍ ചില്ലറ മാറ്റം വരുത്തി പഴയൊരു ബംഗാളി നാടോടിപ്പാട്ടിന്റെ ട്യൂണില്‍ ഒരു പാട്ടുണ്ടാക്കി പാടാന്‍ തുടങ്ങിയത്. 'ബദാം ബദം ദാദാ കച്ചാ ബദം' എന്നു തുടങ്ങുന്ന പാട്ട്, തന്റെ പരുക്കന്‍ ശബ്ദത്തില്‍, പരുക്കന്‍ ഭാവത്തില്‍ പാടി പുള്ളി ആളെക്കൂട്ടാന്‍ തുടങ്ങി. ഇത് ആരോ മൊബൈലില്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് പാട്ട് വൈറലായത്. പാട്ടിന്റെ താളവും അതിനുള്ള സാധ്യതയും തിരിച്ചറിഞ്ഞ ഏതോ സംഗീതജ്ഞന്‍ അതിന് പശ്ചാത്തല സംഗീതം നല്‍കിയതോടെ കാര്യങ്ങള്‍ മാറി.
ആരും നൃത്തം ചെയ്തുപോവുന്ന താളത്തിലായിരുന്നു നാടന്‍ ബംഗാളി ഭാഷയിലുള്ള ആ പാട്ട്. അര്‍ത്ഥമോ സന്ദര്‍ഭമോ അറിയാതെ തന്നെ ചുവടുവെച്ചുപോവുന്ന ആ പാട്ടിനു പലരും ചുവടുവെച്ച് റീല്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തു. അതും ഹിറ്റായതോടെ സെലിബ്രിറ്റികളും അഭിനേതാക്കളും സംഗീത ട്രൂപ്പുകളുമെല്ലാം അതേറ്റുപിടിക്കുകയും ചെയ്തു. പാട്ട് വൈറലാവുകയും തന്‍റെ പാട്ടിലൂടെ നിരവധിപ്പേര്‍ താരങ്ങളായും അറിഞ്ഞതോടെ സങ്കടത്തിലായ ഭൂപനെ ആളുകള്‍ പരിപാടികളിലേക്ക് ക്ഷണിക്കാന്‍ തുടങ്ങി.
അടിപൊളി വസ്ത്രമണിഞ്ഞ് ഭുപന്‍ പാടുമ്പോള്‍ സുന്ദരികളായ യുവതികള്‍ ചുറ്റം നൃത്തം ചെയ്യുന്ന റാപ് സ്വഭാവത്തിലുള്ള വീഡിയോകള്‍ പലരും പുറത്തിറക്കി. ചാനല്‍ സംഗീത പരിപാടികളിലും അയാള്‍ക്ക് സൗരവ് ഗാംഗുലിയുടെ ദാദാഗിരി അണ്‍ലിമിറ്റഡ് എന്ന ചാനല്‍ പരിപാടിയിലേക്ക്അതിഥിയായി ഭൂപനെത്തി. പ്രശസ്തിയിലേക്ക് എത്തി നില്‍ക്കുന്നതിനിടയിലാണ് ഭൂപന് അപകടമുണ്ടാവുന്നത്. w
