വയനാട്: വയനാട്ടിലെ ഗോത്ര സമൂഹം വര്‍ഷങ്ങളായി സംരക്ഷിക്കുന്ന അപൂര്‍വ്വ ഇനം നെല്‍വിത്തുകള്‍ ഇനി മറ്റ് ജില്ലകളിലെ വയലുകളിലും കതിരിടും. രക്തശാലി, കുങ്കുമശാലി തുടങ്ങി ഒരു ഡസനിലേറെ നെല്ലിനങ്ങളാണ് രണ്ട് യുവകര്‍ഷകര്‍ കോഴിക്കോട് ജില്ലയില്‍ ഉള്‍പ്പെടെ കൃഷിയിടങ്ങളിലെത്തിക്കുന്നത്.

വേരറ്റു പോയെന്ന് കരുതിയ അപൂര്‍വ്വ ഇനം നെല്‍വിത്തുകള്‍ ഗോത്ര സൂഹത്തില്‍ നിന്ന് ശേഖരിച്ച് അവയെ സംരക്ഷിക്കാനുള്ള ശ്രമത്തിനു പിന്നില്‍ യുവകര്‍ഷകരായ ബിജു കാവിലുംടി പി ലിജുവുമാണ്. കൊവിഡ് കാലശേഷം ഭക്ഷ്യക്ഷാമത്തിന്‍റേത് കൂടിയാവാമെന്നത് മുന്നില്‍ കണ്ടാണ് അത്യുല്‍പദാന ശേഷിയുള്ള ഈ നെല്ലിനങ്ങള്‍ വയലുകളിലെത്തിച്ചത്.

വയനാട്ടില്‍ മാത്രം കൃഷി ചെയ്തിരുന്ന ഇവയുടെ വിത്തുകള്‍ നടുവണ്ണൂരിലെ പാഠശേഖരത്തിലാണ് ഇപ്പോള്‍ നട്ടിരിക്കുന്നത്. ഈ നെല്‍വിത്തുകളില്‍ മിക്കതിന്‍റെയും വിളവെടുപ്പ് കാലം ആറുമാസമാണ്. ഔഷധ ഗുണമുള്ള നെല്‍വിത്തുകളാണ് രക്തശാലിയും കുങ്കുമശാലിയും. വയനാട്ടിലെ ദേവ്ള എന്ന ഗോത്ര കര്‍ഷകയില്‍ നിന്ന് ശേഖരിച്ചതാണ് എല്ലാ വിത്തിനങ്ങളും. ഒരു മീറ്ററോളം ഉയരത്തില്‍ വളരുന്നവയാണ് ഈ ഇനങ്ങളില്‍ മിക്കവയും. അതിനാല്‍ പ്രളയമുണ്ടായാലും വെള്ളക്കെട്ടി
നെ അതിജീവിച്ച് കൃഷി സംരക്ഷിക്കാനാവും.