തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ അമിത വേഗത്തിലും തെറ്റായ ദിശയിലും വന്ന കാര്‍ ബൈക്കിലും പിക്ക് അപ്പിലും ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. 

തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ കുറ്റിമൂട്ടിൽ അമിത വേഗത്തിലും തെറ്റായ ദിശയിലും വന്ന കാര്‍ ബൈക്കിലും പിക്ക് അപ്പിലും ഇടിച്ച് രണ്ടു പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ബൈക്കിൽ സഞ്ചരിച്ചിരുന്നവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. അപകടത്തിന് പിന്നാലെ കാറിലുണ്ടായിരുന്നുവര്‍ ഇറങ്ങിയോടി. കാറിൽ നിന്ന് മദ്യകുപ്പി കണ്ടെടുത്തു. വൈകീട്ട് 5 മണിയോടെയായിരുന്നു അപകടം. വെഞ്ഞാറമൂട് പൊലീസ് കേസെടുത്തു. 

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates