സ്പൈസ് ജെറ്റിന്റെ കൊച്ചിയിൽ നിന്നും ഫുജൈറയിലേക്കുള്ള വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. ഫുജൈറയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാനം എത്താത്തതിനെ തുടർന്നാണ് രാവിലെ 11.45-ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് മുടങ്ങിയത്.
കൊച്ചി: സ്‌പൈസ് ജെറ്റിന്റെ കൊച്ചി-ഫുജൈറ വിമാന സർവീസ് വെള്ളിയാഴ്ചയും റദ്ദാക്കി. രാവിലെ 11.45-ന് കൊച്ചിയിൽ നിന്നും ഫുജൈറയിലേയ്ക്ക് പോകേണ്ടിയിരുന്ന വിമാനമാണ് റദ്ദാക്കിയത്. വെള്ളിയാഴ്ച രാവിലെ 6.55-ന് ഫുജൈറയിൽ നിന്ന് കൊച്ചിയിലെത്തേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം എത്താതിരുന്നതിനെ തുടർന്നാണ് തുടർന്ന് രാവിലെ 11:45 ന് പുറപ്പെടേണ്ടിയിരുന്ന സർവീസ് റദ്ദാക്കാൻ കാരണമായത്. ഫുജൈറയിൽ നിന്നുള്ള വിമാനം എത്താത്തതാണ് കൊച്ചിയിൽ നിന്നുള്ള സർവീസിനെയും ബാധിച്ചത്.

