Asianet News MalayalamAsianet News Malayalam

കറുത്ത പെയിന്റ് സ്പ്രേ ചെയ്ത് കാറ് വികൃതമാക്കി, സാമൂഹ്യവിരുദ്ധ‍ർക്കെതിരെ പരാതിയുമായി ഉടമ

വഴിഞ്ഞം ടൗൺഷിപ്പിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ പെയിൻറടിച്ച് വികൃതമാക്കിയത്. 

sprayed black paint and vandalized the car, Owner complaint against anti-socials
Author
Thiruvananthapuram, First Published Feb 23, 2021, 11:00 AM IST

തിരുവനന്തപുരം: വിഴിഞ്ഞത്ത് വീടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിന് നേരെ സാമൂഹ്യ വിരുദ്ധരുടെ പരാക്രമം.വിഴിഞ്ഞം സ്വദേശി ഷറഫുദീന്റെ പുതിയ മാരുതി എർട്ടിഗ കാറിൽ സ്പ്രേ പെയിൻറടിച്ച് വികൃതമാക്കുകയായിരുന്നു. ടൂറിസ്റ്റ് രജിസ്ടേഷൻ ഉള്ള വെള്ള നിറത്തിലുള്ള കാറിന്റെ ഗ്ലാസ് ഒഴികെയുള്ള ഭാഗത്തെല്ലാം കറുത്തപെയിന്റ് സ്പ്രേ ചെയ്ത നിലയിലാണ്. 

വഴിഞ്ഞം ടൗൺഷിപ്പിലെ വീടിന് സമീപത്തെ ജീലാനി ഗ്രൗണ്ടിൽ നിറുത്തിയിട്ടിരുന്ന കാറാണ് കഴിഞ്ഞ ദിവസം രാത്രിയിൽ സാമൂഹ്യ വിരുദ്ധർ പെയിൻറടിച്ച് വികൃതമാക്കിയത്. ഇത് വീണ്ടും പെയിന്റ് ചെയ്യാൻ 20000 രൂപയോളം ചെലവ് വരുമെന്നും ഇത് സംബന്ധിച്ച് വിഴിഞ്ഞം സിഐ ക്ക് പരാതി നൽകിയതായും കാറിന്റെ ഉടമ ഷറഫുദീൻ പറഞ്ഞു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി വിഴിഞ്ഞം കോവളം സ്റ്റേഷൻ പരിധികളിൽ മോഷണവും സാമൂഹ്യവിരുദ്ധരുടെ ശല്യവും വർദ്ധിച്ചതിനെതിരെ വ്യാപക പരാതി ഉയർന്നിരുന്നു. മേഖലയിൽ പൊലീസ് പട്രോളിംഗ് കുറവായതാണ് മോഷണവും സാമൂഹ്യ വിരുദ്ധ ശല്യം വർദ്ധിക്കാൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്.

Follow Us:
Download App:
  • android
  • ios