Asianet News MalayalamAsianet News Malayalam

Bjp : ബിജെപിയുടെ ഇടുക്കിയിലെ ഏക വനിതാ മണ്ഡലം പ്രസിഡന്റായി ശ്രീലക്ഷ്മി

ജില്ലയില്‍ ആദ്യമായി ഒരു വനിതയെ ബിജെപി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25)​ തൊടുപുഴ മണ്ഡലത്തെ നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്.

Sreelakshmi becomes BJP s only woman constituency president in Idukki
Author
Kerala, First Published Nov 29, 2021, 6:15 PM IST

തൊടുപുഴ: ജില്ലയില്‍ ആദ്യമായി ഒരു വനിതയെ ബിജെപി മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തു. തൊടുപുഴ നഗരസഭാ 21-ാം വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ ശ്രീലക്ഷ്മി സുദീപിനെയാണ് (25)​ തൊടുപുഴ മണ്ഡലത്തെ  നയിക്കാന്‍ പാര്‍ട്ടി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാനത്താകെ ബൂത്ത് കമ്മിറ്റികളുടെ അടിസ്ഥാനത്തില്‍ മണ്ഡലങ്ങളെ പുനര്‍നിര്‍ണയിച്ചതിന് ശേഷം നടന്ന പുനഃസംഘടനയിലാണ് ശ്റീലക്ഷ്മി സുദീപിനെ തിര‍ഞ്ഞെടുത്തത്.

ജില്ലയില്‍ പത്തു മണ്ഡലം പ്രസിഡന്റുമാരെ തെരെഞ്ഞടുത്തതില്‍ ശ്രീലക്ഷമിയാണ് ഏക വനിത. ബാലഗോകുലത്തിലൂടെ സംഘടനാ പ്രവര്‍ത്തനത്തിലേക്ക് കടന്നു വന്ന ശ്രീലക്ഷ്മി എ.ബി.വി.പി സംസ്ഥാന ജോയിന്റ് സെക്രട്ടറി, സംസ്ഥാന വനിതാ കണ്‍വീനര്‍ തുടങ്ങിയ യൂണിറ്റ് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള നിരവധി ഉത്തരവാദിത്വങ്ങള്‍ വഹിച്ചിച്ചുണ്ട്.

Read more:Tripura Polls: ത്രിപുര തദ്ദേശതെരഞ്ഞെടുപ്പിൽ ബിജെപിക്ക് ജയം, വോട്ടുവിഹിതത്തിൽ സിപിഎമ്മിനെ മറികടന്ന് തൃണമൂൽ

'മുസ്‍ലിങ്ങളെ മോശമായി ചിത്രീകരിക്കുന്നു'; 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച

ചിലമ്പരശനെ (Silambarasan TR) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്‍ത്, ഈ വാരാന്ത്യത്തില്‍ തിയറ്ററുകളിലെത്തിയ തമിഴ് ചിത്രം 'മാനാടി'നെതിരെ (Maanaadu) ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha). ചിത്രത്തില്‍ മുസ്‍ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ആയതിനാല്‍ ചിത്രം വീണ്ടും സെന്‍സര്‍ ചെയ്യുകയോ തമിഴ്നാട്ടില്‍ നിരോധിക്കുകയോ ആണ് വേണ്ടതെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞു.

"നിയമലംഘകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായാണ് മുസ്‍ലിങ്ങളെ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ശക്തിയുള്ള മാധ്യമമായി പരിഗണിക്കപ്പെടുന്ന സിനിമ സമൂഹത്തിലേക്ക് പോസിറ്റീവ് സന്ദേശങ്ങളാണ് എത്തിക്കേണ്ടത്. ന്യൂനപക്ഷ സമൂഹത്തില്‍ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരില്‍ അരക്ഷിതാവസ്ഥ സൃഷ്‍ടിക്കുകയാണ് ചെയ്യുന്നത്. 1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ തൊപ്പി വച്ചവരും കാവിയുടുത്തവരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നുണ്ട്. 

ഈ രംഗം സമൂഹത്തിന്‍റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. 1998ല്‍ ഡിഎംകെ ആയിരുന്നു അധികാരത്തില്‍. കോയമ്പത്തൂര്‍ സ്ഫോടനം ഇന്ന് ഒരു സിനിമയില്‍ ദൃശ്യവല്‍ക്കരിക്കുന്ന സമയത്ത് അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്", മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.സൂര്യ നായകനായി ഒടിടി റിലീസ് ആയെത്തിയ 'ജയ് ഭീം' എന്ന ചിത്രത്തിനെതിരെയും സയീദ് ഇബ്രാഹിം സംസാരിച്ചു. 

ചിത്രം സമൂഹത്തിലെ ഒരു മര്‍ദ്ദിത വിഭാഗത്തിന് വേദനയുണ്ടാക്കിയെന്ന് വാണിയര്‍ സമുദായ നേതൃത്വത്തിന്‍റെ പരാതി ചൂണ്ടിക്കാട്ടി സയീദ് ഇബ്രാഹിം അഭിപ്രായപ്പെട്ടു. "സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് കോളിവുഡില്‍ നിന്ന് ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളെ വിമര്‍ശിക്കുന്നതിനു പകരം പലമേഖലകളിലെ വിജയകഥകള്‍ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാവുന്നതാണ്". മാനാട് വീണ്ടും സെന്‍സര്‍ ചെയ്യണമെന്നും അല്ലാത്തപക്ഷം തമിഴ്നാട്ടില്‍ ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios