കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചെടുത്തു.

കൊച്ചി: കൊച്ചി തൃക്കാക്കരയിലെ ഹോട്ടലുകളിൽ വ്യാപക പരിശോധന. കാക്കനാട് കുന്നുംപുറത്തെ ഒറി​ഗാമി റെസ്റ്റോറന്റ്, ഫുൾ ഓൺ കഫേ, സലാം തട്ടുകട എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണങ്ങൾ കണ്ടെത്തിയത്. പഴകിയ ചിക്കൻ, ബീഫ്‌, പൊറോട്ട, ഫ്രൈഡ് റൈസ്, നൂഡിൽസ് തുടങ്ങിയവയാണ് പിടികൂടിയതിൽ ഏറെയും. ഇൻഫോപാർക്ക്, കളക്ട്രേറ്റ് പരിസരത്തിനടുത്തെ ഹോട്ടലുകളിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കഴിഞ്ഞ ആഴ്ച നടത്തിയ പരിശോധനകൾക്ക് പിന്നാലെ കൂടുതൽ ഹോട്ടലുകളെ പറ്റി നഗരസഭക്ക് പരാതി കിട്ടിയതിനെ തുടർന്നാണ് ഇന്ന് മിന്നൽ പരിശോധന നടത്തിയത്.

Asianet News Live | Palakkad Raid | ഏഷ്യാനെറ്റ് ന്യൂസ് | USA Election | Donald Trump | Kamala Harris