സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ പി സി അബ്ദുൽ ബാസിതും വനിതാ ടീമിനെ യു വി ശിവാനിയും നയിക്കും... 

കോഴിക്കോട്: ഇന്നും നാളെയും (ഫെബ്രുവരി 6, 7) ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നടക്കുന്ന എട്ടാമത് സംസ്ഥാന സീനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ജില്ലാ പുരുഷ ടീമിനെ പി സി അബ്ദുൽ ബാസിതും വനിതാ ടീമിനെ യു വി ശിവാനിയും നയിക്കും. 

പുരുഷ ടീം: ഡേവിഡ് മാർട്ടിൻ (വൈസ് ക്യാപ്റ്റൻ), ടി.സി മുഹമ്മദ് ഷാമിൽ, എം.പി മുഹമ്മദ് ഡാനിഷ്, കെ. മുഹമ്മദ് സഫ് വാൻ, ഡാനിഷ് മൂസ 
കോച്ച്: എം.പി മുഹമ്മദ് ഇസ്ഹാഖ് മാനേജർ: പി. ഷഫീഖ് 

വനിതാ ടീം: ദേവിക രാജിഷ് (വൈസ് ക്യാപ്റ്റൻ), കെ. അലീന സജീവൻ, വി.വി അനുശ്രീ, കെ.പി അൽഫിദ, പി. ലിൻഷ ,ടി. നാസിന ഷെറിൻ 
കോച്ച് : കെ.സി താജുദ്ധീൻ മാനേജർ: മിനി