Asianet News MalayalamAsianet News Malayalam

സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ്: കോഴിക്കോടും തൃശൂരും ജേതാക്കൾ

 ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും രണ്ടാം സ്ഥാനം നേടി. കണ്ണൂരിനും പാലക്കാടിനുമാണ് ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം. 

state sub junior soft tennis competition winners
Author
Kozhikode, First Published Dec 3, 2018, 9:44 PM IST

കോഴിക്കോട്:  മൂന്നാമത് കേരള സംസ്ഥാന സബ് ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ തൃശൂരും ജേതാക്കളായി. ആൺകുട്ടികളുടെ വിഭാഗത്തിൽ മലപ്പുറവും പെൺകുട്ടികളുടെ വിഭാഗത്തിൽ ആലപ്പുഴയും രണ്ടാം സ്ഥാനം നേടി. കണ്ണൂരിനും പാലക്കാടിനുമാണ് ഇരു വിഭാഗങ്ങളിലും മൂന്നാം സ്ഥാനം.

ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മുൻ ജോയിന്റ് സെക്രട്ടറി പി.എ ഹംസ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. ഓർഗനൈസിങ്ങ് കമ്മിറ്റി പ്രസിഡണ്ട് ഏ.കെ മുഹമ്മദ് അഷ്റഫ് അധ്യക്ഷത വഹിച്ചു. പി.ടി. ആസാദ്, എം.പി മുഹമ്മദ് ഇസ്ഹാഖ്, പി.എം മുസമ്മിൽ, പി.ടി അബുൽ അസീസ്, ഏ വി ഗഫൂർ, പി. ഷഫീഖ്, സി.ടി. ഇല്യാസ്, എൻ. ഷിബു, റമീസ് അലി  എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ്ങ് കമ്മിറ്റി ചെയർമാൻ കെ.പി.യു അലി സ്വാഗതവും പി.കെ കബീർ സലാല നന്ദിയും പറഞ്ഞു. 

Follow Us:
Download App:
  • android
  • ios