കോഴിക്കോട്: കേരള സോഫ്റ്റ് ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോസ്‌മോ പൊളിറ്റൻ ക്ലബ്ബിൽ നടന്ന സംസ്ഥാന സബ്  ജൂനിയർ സോഫ്റ്റ് ടെന്നീസ് ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോടും പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാടും ജേതാക്കളായി. 

ആൺകുട്ടികളിൽ തൃശൂരും പെൺകുട്ടികളിൽ മലപ്പുറവും രണ്ടാം സ്ഥാനം നേടി. കേരള സ്പോർട്സ് കൗൺസിൽ അംഗം ടിഎം അബ്ദുറഹിമാൻ ജേതാക്കൾക്ക് ട്രോഫി സമ്മാനിച്ചു. കെപിയു അലി അധ്യക്ഷനായി. എകെ മുഹമ്മദ് അഷ്റഫ്, അഡ്വ. ജാസിർ, ഡേവിഡ് മാർട്ടിൻ, പിസി അബ്ദുൽ ബാസിത് എന്നിവർ സംസാരിച്ചു. സിടി ഇല്ല്യാസ് സ്വാഗതവും പി ഷഫീഖ് നന്ദിയും പറഞ്ഞു.