Asianet News MalayalamAsianet News Malayalam

ഓരോ പവൻ തൂക്കമുള്ള രണ്ട് വളകൾ! സ്വകാര്യ സ്ഥാപനത്തിൽ പണയംനൽകി വാങ്ങിയത് 60,000, പക്ഷെ സാധനം സ്വർണമല്ല, അറസ്റ്റ്

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കീരംപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ചന്ദ്രപ്രകാശിനെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്.

ചിത്രം പ്രതീകാത്മകം

stealing money by pawning fake gold arrest in thiruvananthapuram
Author
First Published Oct 14, 2023, 3:10 AM IST

തിരുവനന്തപുരം: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ ആൾ പിടിയിൽ. കീരംപാറ പുത്തൻപുരയ്ക്കൽ വീട്ടിൽ ചന്ദ്രപ്രകാശിനെയാണ് ഊന്നുകൽ പൊലീസ് അറസ്റ്റ് ചെയ്തത്. നെല്ലിമറ്റത്തുള്ള റിയ ഫിനാൻസിലാണ് 16 ഗ്രാം തൂക്കം വരുന്ന സ്വർണ്ണ നിറത്തിലുള്ള വളകൾ പണയം വെച്ച് അറുപതിനായിരം രൂപ തട്ടിയത്. ഒളിവിൽ പോയ പ്രതിയെ തമ്പാനൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇൻസ്പെക്ടർ രതീഷ് ഗോപാലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

Read more: കോളേജിന് മുന്നിൽ ബർഗർ കട, അടുത്തായി ഫ്ലാറ്റ്, മുറികൾ രണ്ടെണ്ണം അടവ്, തുറന്നപ്പോൾ ലക്ഷങ്ങളുടെ MDMA-യും കഞ്ചാവും

ഈ കുരുക്കിൽ വീണ് പോയാൽ...

 

വാട്സ് ആപ്, മെസഞ്ചർ തുടങ്ങിയവയിലെ വീഡിയോ കോൾ സംവിധാനത്തിലൂടെ കെണിയൊരുക്കി തട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ ധാരാളം റിപ്പോർട്ട് ചെയ്യുന്നതായി പൊലീസ് മുന്നറിയിപ്പ്. ഫോൺ അറ്റൻഡ് ചെയ്യുന്ന ആളുടെ മുഖം സ്ക്രീൻ റെക്കോർഡ് ചെയ്തെടുത്തതിനുശേഷം നിങ്ങളുടെ മുഖം കൂടി ഉൾപ്പെടുത്തി നഗ്ന വീഡിയോ തയ്യാറാക്കി പണം ആവശ്യപ്പെടുകയാണ് ഇവരുടെ രീതി.

നമ്മുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഈ വീഡിയോ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയാകും പണം ആവശ്യപ്പെടുക. ചിലർ മാനഹാനി ഭയന്ന് പണം അയച്ചുനൽകാറുണ്ട്. ഒരിക്കലും ഇത്തരം ഭീഷണികൾക്ക് വഴങ്ങാതിരിക്കുക. അപരിചിതമായ നമ്പറുകളിൽ നിന്നുള്ള വാട്സ് ആപ്പ് കാളുകൾ പരമാവധി ഒഴിവാക്കുക. ഇത്തരം നമ്പറുകൾ ബ്ലോക്ക് ചെയ്യുക.  സ്വയം വഞ്ചിതരാകാതിരിക്കാൻ പരമാവധി ജാഗ്രത പുലർത്തണമെന്നും പൊലീസ് നിര്‍ദേശിച്ചു.

അതേസമയം, സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന വായ്പാ കുരുക്ക് ആത്മഹത്യാ കേസുകളില്‍ പൊലീസ് കടുത്ത നടപടികള്‍ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്. പ്ലേ സ്റ്റോറില്‍ നിന്ന് 70ഓളം വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്‌തെന്ന് കേരളാ പൊലീസ് അറിയിച്ചു. സൈബര്‍ ഓപ്പറേഷന്‍ സംഘമാണ് വ്യാജ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്നും നീക്കം ചെയ്‌തെന്ന് പൊലീസ് ഫേസ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. 72 വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും കേരളാ പൊലീസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios