സ്റ്റീല്‍ പൈപ്പുകൾക്ക് ഏകദേശം 1300 രൂപ വില വരുമെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. മാസ്ക്ക് വച്ച് ബാഗ് തോളിലിട്ട് വന്നയാളാണ് മോഷണം നടത്തിയത്

കോട്ടയം: കോട്ടയം കൊല്ലാട് സെന്‍റ് പോൾസ് ഓർത്തഡോക്സ് ദേവാലയത്തിൽ മോഷണം. പള്ളിയുടെ ഓഡിറ്റോറിയത്തിൽ കൈ കഴുകാനായി സ്ഥാപിച്ചിരുന്ന സ്റ്റീൽ പൈപ്പുകളാണ് മോഷണം പോയത്. മോഷ്ടിച്ച സ്റ്റീൽ പൈപ്പുകൾക്ക് പകരം പ്ലാസ്റ്റിക് പൈപ്പുകൾ സ്ഥാപിച്ചാണ് കള്ളൻ പോയത്. സ്റ്റീല്‍ പൈപ്പുകൾക്ക് ഏകദേശം 1300 രൂപ വില വരുമെന്നാണ് പള്ളി അധികൃതര്‍ പറയുന്നത്. മാസ്ക്ക് വച്ച് ബാഗ് തോളിലിട്ട് വന്നയാളാണ് മോഷണം നടത്തിയത്. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. വിരലടയാള വിദഗ്ധരെ എത്തിച്ച് പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. 

എന്തൊരു വേഗം! മിന്നൽ എന്ന് പറഞ്ഞാൽ അത് കുറഞ്ഞ് പോകും; വെറും 25 മിനിറ്റിൽ വൈദ്യുതി കണക്ഷൻ എത്തിച്ച് കെഎസ്ഇബി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം