പീഡന വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. പിന്നീടാണ് പൊലീസിൽ പരാതി നൽകിയത്. 

മാന്നാർ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ. കൊല്ലം ചിന്നക്കട സ്വദേശിയെയാണ് ആലപ്പുഴ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ മാതാവിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയം പ്രതി കടന്നുപിടിക്കുകയും പീഡിപ്പിക്കുകയും ആയിരുന്നു. 

Add Asianetnews as a Preferred SourcegooglePreferred

ഈ വിവരം പെൺകുട്ടി മുത്തശ്ശിയെ അറിയിച്ചതനുസരിച്ച് പൊലിസിൽ പരാതി നൽകുകയും തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ഡി രജീഷ് കുമാറിന്റെ നിര്‍ദേശപ്രകാരം സബ് ഇൻസ്പെക്ടർ അഭിരാം സിഎസ്, അസ്റ്റന്റ് സബ് ഇൻസ്പെക്ടർ റിയാസ്, വനിത അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തുളസി ഭായി, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ അജിത്ത്, സാജിദ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവരടങ്ങിയ പൊലീസ് സംഘം പ്രതിയെ കൊല്ലത്ത് നിന്ന് പിടികൂടുകയായിരുന്നു. പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം