അജയന്റെ ആദ്യ ഭാര്യയിലെ രണ്ട് മക്കളുമായി സ്ഥിരമായി വഴക്കിടാറുള്ള സീനത്ത് 17 വയസ്സായ മകന്‍ ശ്രീജേഷിന് ഗുളിക കലക്കിയ കട്ടന്‍കാപ്പി നല്‍കി. മയക്കത്തിലായതോടെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.  

തൃശ്ശൂര്‍: കട്ടന്‍കാപ്പിയില്‍ ഗുളിക കലര്‍ത്തിക്കൊടുത്ത് 17കാരനെ ദേഹോപദ്രവമേല്‍പ്പിച്ച കേസില്‍ സ്ത്രീയെ ആളൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മുരിയാട് വെള്ളിലംകുന്ന് സ്വദേശി വലിയേടത്ത്പറമ്പില്‍ അജയന്റെ രണ്ടാം ഭാര്യ സീനത്തിനെയാണ് എസ്.ഐ.-വി.വി. വിമലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ 25നാണ് കേസിന് ആസ്പദമായ സംഭവം. അജയന്റെ ആദ്യ ഭാര്യയിലെ രണ്ട് മക്കളുമായി സ്ഥിരമായി വഴക്കിടാറുള്ള സീനത്ത് 17 വയസ്സായ മകന്‍ ശ്രീജേഷിന് ഗുളിക കലക്കിയ കട്ടന്‍കാപ്പി നല്‍കി. മയക്കത്തിലായതോടെ ക്രൂരമായി ദേഹോപദ്രവമേല്‍പ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.