രാവിലെ 9.15 ന് സെൻസെക്സ് 1197.86 പോയിന്റ് താഴേക്ക് പോയി. 2.06 ശതമാനം ഇടിവോടെ 56955.06 പോയിന്റിലാണ് ഇന്ന് ബോംബെ ഓഹരി സൂചിക വ്യാപാരം തുടങ്ങിയത്.
മുംബൈ: ഇന്ത്യൻ ഓഹരിവിപണിയിൽ ഇന്ന് വ്യാപാരം ആരംഭിച്ചത് തകർച്ചയോടെ. ആഗോള ഓഹരി വിപണികളിലെ തിരിച്ചടി ഇന്ത്യൻ ഓഹരി വിപണികളെയും പിന്നോട്ട് വലിച്ചു. രാവിലെ 9.15 ന് സെൻസെക്സ് 1197.86 പോയിന്റ് താഴേക്ക് പോയി. 2.06 ശതമാനം ഇടിവോടെ 56955.06 പോയിന്റിലാണ് ഇന്ന് ബോംബെ ഓഹരി സൂചിക വ്യാപാരം തുടങ്ങിയത്.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 348 പോയിന്റ് താഴേക്ക് പോയി. 2.00 ശതമാനമാണ് ഇടിവ്. 17026.80 പോയിന്റിലാണ് ദേശീയ ഓഹരി സൂചിക ഇന്നത്തെ വ്യാപാരം ആരംഭിച്ചത്. ഇന്ന് 463 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1989 ഓഹരികളുടെ മൂല്യം ഇടിഞ്ഞു. 100 ഓഹരികളുടെ വിലയിൽ മാറ്റമുണ്ടായില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എസ് ബി ഐ, ഐടിസി, എൽ ആൻഡ് ടി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികളുടെ മൂല്യം ആണ് ഇന്ന് താഴേക്ക് പോയത്. അതേസമയം ഒഎൻജിസി, ടിസിഎസ് തുടങ്ങിയ കമ്പനികളുടെ ഓഹരി മൂല്യം ഉയർന്നു.
