Asianet News MalayalamAsianet News Malayalam

ഇടുക്കിയിലുണ്ട് ഒരു ചൂടൻ സിറ്റി; എങ്ങനെയാണ് ഈ പേര് വന്നതെന്ന് അറിയാമോ?

കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം. 

story behind the name of choodan city
Author
Idukki, First Published Sep 9, 2021, 11:39 PM IST

ഇടുക്കി: കേരളത്തിലെ ചില സ്ഥലങ്ങളുടെ പേരുകൾ കൗതുകം ജനിപ്പിക്കുന്നതായിരിക്കും. പ്രത്യേകിച്ച് ​ഗ്രാമപ്രദേശങ്ങളിലെ സ്ഥലങ്ങൾ. അത്തരത്തിൽ ഉള്ള ഒരു സ്ഥലത്തിന്റെ പേരാണ് ചൂടൻസിറ്റി. പേര് കേൾക്കുമ്പോൽ തന്നെ മനസ്സിലാകും, ഈ പേരിന് പിന്നിലൊരു കഥയുണ്ടായിരിക്കുമെന്ന്. വളരെ വർഷങ്ങൾക്കു മുമ്പ് ഇവിടെ വാറ്റ് സജീവമായിരുന്നു. ചൂടൻ സാധനം തപ്പിയുള്ള ആളുകളുടെ വരവാണത്രേ ഈ സ്ഥലത്തിന് ഇങ്ങനെയൊരു പേര് വരാൻ കാരണം. ചൂടു സാധനം കിട്ടിയവർ കൂടുതൽ ചൂടാകാൻ തുടങ്ങിയതോടെ നാട്ടിലും പ്രശ്നങ്ങളുണ്ടായി. അങ്ങനെ മൊത്തത്തിൽ ചൂടായ സ്ഥലത്തിന് ചൂടൻ സിറ്റി (പുന്നയാർ) യെന്ന് പേരും വന്നുവെന്ന് നാട്ടുകാർ വ്യക്തമാക്കുന്നു. 

കഞ്ഞിക്കുഴി- വണ്ണപ്പുറം റോഡിൽ പഴയരിക്കണ്ടതിന് തൊട്ടുമുമ്പ് വട്ടോംപാറയിൽ നിന്ന് തിരിഞ്ഞ് പോയാൽ പുന്നയാർ വെള്ളച്ചാട്ടം. അവിടെ നിന്ന് ചൂടൻ സിറ്റിയിലേക്ക് പോകാം. ഇടുക്കി ജില്ലയിൽ ഒത്തിരി സിറ്റിയുണ്ടെങ്കിലും പേരിൽ ഈ സിറ്റി വേറിട്ടു നിൽക്കുന്നു. കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ ചൂടൻ സിറ്റി എന്ന പേര് വൈറലായിക്കൊണ്ടിരിക്കുകയാണ്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

Follow Us:
Download App:
  • android
  • ios