കേടായി കിടക്കുന്ന ബസുകള്‍ നന്നാക്കാന്‍ എത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്. 

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ അജ്ഞാതന്‍റെ മൃതദേഹം. തിരുവനന്തപുരം ഈഞ്ചക്കലിലെ കെഎസ്ആര്‍ടിസി പാര്‍ക്കിംഗ് സ്ഥലത്താണ് ഈ മൃതദേഹം കണ്ടെത്തിയത്. അമ്പത് വയസ് പ്രായമുള്ള പുരുഷന്‍റെ ശരീരമാണ് കണ്ടെത്തിയത്.

കേടായി കിടക്കുന്ന ബസുകള്‍ നന്നാക്കാന്‍ എത്തിയ കെഎസ്ആര്‍ടിസി ജീവനക്കാരാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൃതദേഹം കണ്ടെത്തിയത്. അഞ്ച് ദിവസമെങ്കിലും മുന്‍പാണ് മരണം സംഭവിച്ചത് എന്നാണ് പ്രഥമികമായ നിഗമനം. 

ഫോര്‍ട്ട് പൊലീസ് സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഫോറന്‍സിക് പരിശോധനയും നടത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056.