വൈക്കോലിന് ഇക്കുറി ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയായിരുന്നു. വൈക്കോൽ യഥേഷ്ടം കൊണ്ടുപോയിരുന്ന കർഷകർ ക്ഷീരമേഖലയിൽ നിന്നു അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. 

തൃശൂർ: പുന്നയൂർക്കുളം ഉപ്പുങ്ങൽ കോൾപാടത്ത് എടുക്കാനാളില്ലാതെ വൈക്കോൽ കെട്ടിക്കിടക്കുന്നു. നാലായിരത്തിലധികം വൈക്കോൽ കെട്ടുകളാണ് പാടത്തും, കർഷകരുടെ വീട്ടുമുറ്റത്തും നിറഞ്ഞു കിടക്കുന്നത്. മാവിൻചുവട് സ്വദേശി വെട്ടിക്കാട്ട് കുഞ്ഞനുൾപ്പെടെയുള്ള കർഷകരുടെ വൈക്കോലാണ് എടുക്കാൻ ആളില്ലാതെ പാടത്തു തന്നെ കിടക്കുന്നത്. കൊയ്ത്തിനു ശേഷം സർക്കാറിൽ നിന്നു നെല്ലിൻ്റെ തുക ലഭിക്കാൻ കാത്തിരിക്കുന്നവർക്കു കുറച്ച് ആശ്വാസമായിരുന്നു വൈക്കോൽ കച്ചവടം. 

വൈക്കോലിന് ഇക്കുറി ആവശ്യക്കാർ കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാവുകയായിരുന്നു. വൈക്കോൽ യഥേഷ്ടം കൊണ്ടുപോയിരുന്ന കർഷകർ ക്ഷീരമേഖലയിൽ നിന്നു അകന്നതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൊയ്ത്ത് കഴിഞ്ഞ പാടത്ത് യന്ത്രം ഉപയോഗിച്ച് വൈക്കോൽ കെട്ടുകളാക്കുന്നതിനു കെട്ടൊന്നിനു 30 രൂപ നൽകണം. ഇതിനു പുറമേ കയറ്റിറക്കുകൂലി, വാഹന വാടക എന്നിയിനത്തിൽ ചെലവുകൾ വേറെയും വരും. ഭാരിച്ച ചെലവുകൾ സഹിച്ചു വൈക്കോൽ കെട്ടുകൾ വീടുകളിൽ ശേഖരിച്ച കർഷകരാണ് ഏറെ ദുരിതത്തിലായത്. വൈക്കോൽ എടുക്കാൻ ആളില്ലാതായതോടെ കൊയ്ത്തു നടത്തിയ കർഷകർ വൈക്കോൽ കെട്ടുകളാക്കുന്നതിൽ നിന്ന്‌ പിൻവലിഞ്ഞിട്ടുണ്ട്. വേനല്‍മഴ പെയ്താല്‍ വൈക്കോല്‍ പാടത്ത് കിടന്ന് ചീഞ്ഞളിഞ്ഞു നശിച്ചു പോകുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

ജ്വല്ലറികളിലേക്ക് സ്വര്‍ണവുമായി വന്ന മഹാരാഷ്ട്ര സ്വദേശിയെ ആക്രമിച്ചു; 1.75 കോടിയുടെ സ്വര്‍ണം കവര്‍ന്നു

https://www.youtube.com/watch?v=Ko18SgceYX8