ഹരിപ്പാട്: ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ മൊബൈല്‍ ‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ ഗൃഹനാഥനെ തെരുവ് നായ ആക്രമിച്ചു. വിദേശത്തുള്ള മകനുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കാർത്തികപ്പള്ളി എരിക്കാവ് കൊട്ടാരത്തിൽ തെക്കേതിൽ ഹമീദ് കുഞ്ഞിനെ (74) ആണ് തെരുവ് നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ് ഹമീദിന് ഗുരുതരമായി പരിക്കേറ്റു.

കഴിഞ്ഞദിവസം രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. നായയുടെ ആക്രമണത്തിൽ ഹമീദ് കുഞ്ഞിയുടെ വലതു കൈയ്യിലെ തള്ളവിരൽ നഷ്ടപ്പെടുകയും കാലിൽ കടിയേൽക്കുകയും ചെയ്തിട്ടുണ്ട്. അവശനായ ഹമീദ് കുഞ്ഞിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. അവിടെ നിന്നും തുടര്‍ ചികിത്സക്ക് ഹരിപ്പാട് താലൂക്ക്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.