ചങ്ങരംകുളം: മലപ്പുറത്ത് കാഞ്ഞിയൂരിൽ തെരുവ് നായയുടെ അക്രമണത്തിൽ കുട്ടികൾ അടക്കം നാല് പേർക്ക് പരുക്കേറ്റു. കാഞ്ഞിയൂർ സ്വദേശികളായ ആയിഷ റിസിലിൻ(7), മറിയം(50), മുഹമ്മദ് മിദിലാജ്(7) നഫീസ (50) എന്നിവർക്കാണ് തെരുവ് നായയുടെ കടിയേറ്റത്. 

ബുധനാഴ്ച കാലത്ത് എട്ട് മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റവരെ ചങ്ങരംകുളത്തെ സ്വകാര്യ  ആശുപത്രിയിലും പിന്നീട് വിദഗ്ത ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രദേശത്ത് തെരുവ് നായക്കളുടെ ശല്യം രൂക്ഷമായതായി നേരത്തെ പരാതി ഉയർന്നിരുന്നു.