കുട്ടിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചതിന് ശേഷം വിദ്യാർത്ഥിനി പരീക്ഷയെഴുതി. ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ വാക്സിനെടുത്തു.
കൊച്ചി: കൊച്ചിയിൽ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം. പരീക്ഷയെഴുതാനെത്തിയ പ്ലസ്ടു വിദ്യാർത്ഥിനിയെ സ്കൂളിൽ വച്ച് തെരുവ് നായ കടിക്കുകയായിരുന്നു. പറവൂർ ഗവ. ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലാണ് സംഭവം നടന്നത്. കടിയേറ്റ് ആഴത്തിൽ മുറിവേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചു.
കുട്ടിയുടെ ഇടത് കയ്യിലാണ് കടിയേറ്റത്. ചികിത്സ ലഭിച്ചതിന് ശേഷം വിദ്യാർത്ഥിനി പരീക്ഷയെഴുതി. ശേഷം കളമശ്ശേരി മെഡിക്കൽ കോളേജിലെത്തിച്ച് പ്രതിരോധ വാക്സിനെടുത്തു. ദേശീയ പണിമുടക്ക് ദിവസമായിരുന്ന മാർച്ച് 28 ന് പെരുമ്പടന്ന ഗവ. എൽപി സ്കൂളിലേക്ക് വരികയായിരുന്ന അധ്യാപികയെ പെട്രോൾ പമ്പിൽ വച്ച് തെരുവ് നായ ആക്രമിച്ചിരുന്നു. സ്കൂട്ടറിലിരിക്കുന്ന അധ്യാപികയുടെ കാലിൽ തെരുവ് നായ കടിച്ചുവലിക്കുകയായിരുന്നു.
മദ്യപിച്ച് റോഡരികിൽ ബോധംകെട്ട് കിടന്നയാൾക്ക് കാർ കയറി ദാരുണാന്ത്യം
തിരുവനന്തപുരം: മദ്യപിച്ച് റോഢരികിൽ ബോധംകെട്ട് വീണുകിടന്നയാൾ കാർ കയറി മരിച്ചു. പാലോട് ബീവറേജസ് ഔട്ട്ലറ്റിന് മുന്നിലാണ് സംഭവം. കരിമൺകോട് തേക്കുംമൂട് മൂന്ന് സെന്റ് കോളനിയിൽ താമസിക്കുന്ന സുന്ദരൻ ആണ് മരിച്ചത്. 52 വയസ്സായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് അപകടം നടന്നത്. ബീവറേജസിൽ നിന്ന് മദ്യം വാങ്ങാനെത്തിയവർ കാർ പിറകിലേക്ക് എടുത്തപ്പോൾ നിലത്തുകിടന്ന സുന്ദരന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.
പിറകിൽ ആൾ കിടപ്പുണ്ടെന്ന് ആളുകൾ വിളിച്ച് പറഞ്ഞെങ്കിലും കേട്ടില്ലെന്നാണ് വാഹനത്തിനുള്ളിലുണ്ടായിരുന്നവർ പൊലീസിനെ അറിയിച്ചത്. ഇയാളെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുന്ദരന്റെ കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ല. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിന് കാരണമായ വാഹനം കസ്റ്റഡിയിെലുടുത്തു. അപകട സമയത്ത് വാഹനമോടിച്ചിരുന്നയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു.
