ഡ്യൂട്ടി ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് സമീപത്തുണ്ടായിരുന്ന അഞ്ച് തെരുവു നായകള്‍ പൊലീസുകാരെ ഓടിക്കുകയും ഉബൈസിന്‍റെ കാലില്‍ കടിക്കുകയുമായിരുന്നു

ഇടുക്കി: തെരുവു നായയുടെ ആക്രമണത്തില്‍ പൊലീസുകരന് കടിയേറ്റു. മൂന്നാര്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ എ എച്ച് ഉബൈസിനാണ് കടിയേറ്റത്. യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ച ഹര്‍ത്താലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസുകള്‍ക്ക് സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമയാണ് എഎസ്ഐയടക്കം മൂന്ന് പൊലീസുകാര്‍ പഴയ മൂന്നാറിലെത്തിയത്.

ഡ്യൂട്ടി ചെയ്യുന്നതിനിടെ കെഎസ്ആര്‍ടിസി ഡിപ്പോയില്‍വെച്ച് സമീപത്തുണ്ടായിരുന്ന അഞ്ച് തെരുവു നായകള്‍ പൊലീസുകാരെ ഓടിക്കുകയും ഉബൈസിന്‍റെ കാലില്‍ കടിക്കുകയുമായിരുന്നു. ഇയാളെ ബസ് ജീവനക്കാര്‍ ചിത്തിരപുരം സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരുന്നില്ലാത്തനിനാല്‍ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സമീപത്തെ വിടുകളില്‍ വളര്‍ത്തുന്ന നായ്ക്കളാണ് വിദേശികളടക്കം എത്തുന്ന ഡിപ്പോയില്‍ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത്. ആറു മാസം മുമ്പ് ബസ് ജീവനക്കാരെയും പട്ടി ആക്രമിച്ചിരുന്നു. നായ്ക്കളെ തുരത്തുന്നതിന് നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.