Asianet News MalayalamAsianet News Malayalam

Stray dog Sterilization : തെരുവു നായ്ക്കളുടെ വന്ധ്യംകരണം വിദ​ഗ്ധർ ചെയ്യണം, കുടുംബശ്രീ വേണ്ട; ഉത്തരവിട്ട് കോടതി

 കാർഷിക മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ച‌ക്കകം ഉത്തരവിടണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കി, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയിരുന്നില്ല.

Stray dog Sterilization court order to change kudumbashree
Author
Kochi, First Published Dec 21, 2021, 9:17 AM IST

കൊച്ചി: തെരുവു നായ്ക്കളുടെ വന്ധ്യംകരണ ( Stray dog Sterilization) നടപടികളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ (Kudumbashree Units) ഒഴിവാക്കാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം ആവശ്യപ്പെട്ട് കാർഷിക, മൃഗ സംരക്ഷണ വകുപ്പ് സെക്രട്ടറി ഒരാഴ്ച‌ക്കകം ഉത്തരവിടണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. തെരുവുനായ വന്ധ്യംകരണ പ്രവർത്തനങ്ങളിൽ നിന്ന് കുടുംബശ്രീ യൂണിറ്റുകളെ ഒഴിവാക്കി, ഈ മേഖലയിൽ വൈദഗ്ധ്യം നേടിയവരെ നിയോഗിക്കണമെന്ന മുൻ ഉത്തരവ് നടപ്പാക്കിയിട്ടില്ലെന്ന് എതിർ കക്ഷികളിലൊരാളായ മൂവാറ്റുപുഴയിലെ ദയ ആനിമൽ വെൽഫെയർ സംഘടന കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതി നിർദേശം ആവർത്തിച്ചത്.

കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം, നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശകമ്മീഷൻ

കോഴിക്കോട്: കോഴിക്കോട് ജില്ലാ കോടതി വളപ്പിലെ തെരുവുനായ ശല്യം അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. തെരുവുനായ ശല്യം അവസാനിപ്പിക്കാൻ ആവശ്യമായ നടപടികൾ നഗരസഭാ സെക്രട്ടറി അടിയന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ   ജുഡീഷ്യൽ അംഗം  കെ. ബൈജുനാഥ് ആണ് ആവശ്യപ്പെട്ടത്. പൊതു ജനങ്ങളുടെയും അഭിഭാഷകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ച ശേഷം നഗരസഭാ സെക്രട്ടറി 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അറിയിച്ചു. അഭിഭാഷകനായ ആർ. ഷംസുദ്ദീൻ സമർപ്പിച്ച പരാതിയിലാണ് നടപടി.   

Follow Us:
Download App:
  • android
  • ios