കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. 

കോഴിക്കോട്: കട്ടിപ്പാറ-പിലാക്കണ്ടിയിൽ തെരുവു നായ്ക്കളുടെ ആക്രമണം, ആടിനെ കടിച്ച് കൊന്നു. കട്ടിപ്പാറ-പിലാകണ്ടിയിൽ ഉസ്മാന്റെ വീടിന് സമീപം മേഞ്ഞു കൊണ്ടിരിക്കുന്ന മൂന്ന് ആടുകളെ തെരുവുനായ്ക്കൾ ആക്രമിച്ചു. ആക്രമണത്തിൽ 10 കിലോഗ്രാം തൂക്കമുള്ള ആൺ ആടിനെയാണ് തെരുവുനായ്ക്കൾ കൂട്ടം കൂടി കടിച്ച് കൊന്നത്. 

ഗർഭിണികളായ മറ്റു രണ്ട് അടുകൾ നായ്ക്കളുടെ കടിയേറ്റ് അവശ നിലയിലാണ്. കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ തെരുവ് നായ്ക്കളടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു. പൊതു ജനങ്ങൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായ തെരുവുനായ്ക്കളെ നശിപ്പികുന്നതിനാവശ്യമായ നടപടികൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്ന് കട്ടിപ്പാറ സംയുക്ത കർഷക കൂട്ടായ്മ ആവശ്യപ്പെട്ടു.

Read also:  സംസ്ഥാനപാതയില്‍ മരം ഒടിഞ്ഞുവീണ് ഗതാഗതം തടസ്സപ്പെട്ടു; ബസ് കാത്തു നിന്നവര്‍ രക്ഷപ്പെട്ടത് അത്ഭുകരമായി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
YouTube video player