പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച് തെരുവുനായകളും കുറുനരികളുമടങ്ങുന്ന സംഘം കടിച്ചു കൊന്നത്. 

തൃശൂർ: തൃശൂരിലെ കറുകമാട് തെരുവു നായകൾ കൂടുപൊളിച്ച് ആടുകളെ കടിച്ചു കൊന്നു. കടപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്‍റ് റംല അഷ്റഫിന്‍റെ വീട്ടിലെ ആടുകളെയാണ് വെള്ളിയാഴ്ച പുലർച്ചെ കൂടുപൊളിച്ച് തെരുവുനായകളും കുറുനരികളുമടങ്ങുന്ന സംഘം കടിച്ചു കൊന്നത്. 

ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങിയെങ്കിലും നായകളുടെ കൂട്ടത്തെ കണ്ട് ഭയന്ന് അടുക്കാനായില്ല. നേരം പുലർന്നപ്പോഴേക്ക് മൂന്നാടുകളെയും കുഞ്ഞുങ്ങളെയും കൊന്നു തിന്നിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം സംബന്ധിച്ച് പരാതി ഉയർന്നിട്ടും നടപടി എടുത്തില്ലെന്ന് ആക്ഷേപമുണ്ട്. 

പാഴ്സൽ വാങ്ങിയ ബീഫ് ഫ്രൈയിൽ ചത്ത പല്ലി; ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി

YouTube video player