സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്സിംഗ് ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടംഘട്ടമായി, അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കാൻ ചർച്ചയിൽ ധാരണയായി.
തൃശ്ശൂര്‍: തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന സമരം അവസാനിപ്പിക്കാന്‍ ധാരണയായി. എറണാകുളം റീജിയണല്‍ ജോയിന്റ് ലേബര്‍ കമ്മീഷണര്‍ ഡി. സുരേഷ് കുമാർ, തൃശൂര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ സി. വിനോദ്കുമാർ എന്നിവരുടെ നേതൃത്വത്തിൽ നഴ്‌സസ് അസോസിയേഷന്‍ പ്രതിനിധികളും ആശുപത്രി മാനേജ്‌മെന്റും നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. സമരത്തിലേര്‍പ്പെട്ട ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ പ്രതികാര നടപടികളും സ്വീകരിക്കുകയില്ലയെന്ന് സമ്മതിച്ച് മാനേജ്മെന്റും ധാരണാപത്രത്തില്‍ ഒപ്പുവച്ചിട്ടുണ്ട്
സമരത്തില്‍ പങ്കെടുത്ത മുഴുവന്‍ നഴ്സിംഗ് ജീവനക്കാരെയും ഈ മാസം 30-നകം ഘട്ടംഘട്ടമായി, അവര്‍ മുന്‍പ് ജോലി ചെയ്തിരുന്ന സമാന വിഭാഗങ്ങളിലേക്ക് തിരിച്ചെടുക്കും. ശമ്പളവര്‍ധനവ് അടക്കമുള്ള മറ്റ് തര്‍ക്ക വിഷയങ്ങളില്‍ മാനേജ്‌മെന്റും യൂണിയനും തമ്മില്‍ തൊഴില്‍വകുപ്പിന്റെ മധ്യസ്ഥതയില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തി രമ്യമായി പരിഹരിക്കുമെന്ന് ഇരുകക്ഷികളും സമ്മതിച്ചു.
