കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവം ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്ന് പരാതി.

എറണാകുളം: കോതമംഗലത്ത് 23കാരിയുടെ ആത്മഹത്യ ചെയ്ത സംഭവം ആൺസുഹൃത്തിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടർന്നെന്ന് പരാതി. ആൺസുഹൃത്തിന്റെ വീട്ടിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും മതം മാറാൻ നിർബന്ധിച്ച് ഉപദ്രവിച്ചുവെന്നാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനായ റമീസിനെതിരെയാണ് പരാതി. റമീസിനെതിരെ കേസ് എടുക്കും എന്ന് പൊലീസ് വ്യക്തമാക്കി. ശനിയാഴ്ചയാണ് ടിടിസി വിദ്യാർത്ഥിയായ സോന ഏൽദോസിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സോനയും റമീസും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇത് വീട്ടുകാര്‍‌ക്കും അറിയാമായിരുന്നു.

വിവാഹത്തിന് മുൻപ് സോനയെ റമീസ് വീട്ടിൽ കൊണ്ടുപോയെന്നും അവിടെ വെച്ച് ഉപദ്രവിച്ചെന്നും മതം മാറാൻ നിര്‍ബന്ധിച്ചെന്നുമാണ് ആത്മഹത്യ കുറിപ്പിൽ പറയുന്നത്. സോനയുടെ മരണത്തെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു. സോനയുടെ കുടുംബത്തിന്‍റെയും കൂടെ പരാതിയെ തുടര്‍ന്നാണ് ഇപ്പോള്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. കോതമംഗലം പൊലീസാണ് കേസ് അന്വേഷിക്കുന്നത്. 

ഇന്നലെയാണ് സോനയുടെ മുറിയിൽ നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ആണ്‍സുഹൃത്തിനെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു സോന. സോനയെ സുഹൃത്തായ റമീസ് ഒരു ദിവം വീട്ടിൽ കൊണ്ടുപോയെന്നും റമീസിന്‍റെ ഉപ്പയും ഉമ്മയും ബന്ധുക്കള്‍ വഴി സോനയോട്, മതം മാറിയാൽ മാത്രമേ വിവാഹം കഴിക്കാൻ സാധിക്കുകയുള്ളു എന്ന് പറഞ്ഞു. അത് റമീസിന്‍റെ കൂടെ സമ്മതത്തോടെ ആയിരുന്നു. ഇയാളുടെ സുഹൃത്തുക്കളും ഇക്കാര്യം സോനയെ നിര്‍ബന്ധിച്ചിരുന്നു. മതം മാറാൻ തയ്യാറാകാതെ വന്നപ്പോള്‍ മര്‍ദിച്ചു. മതം മാറിയാൽ മാത്രം പോര, റമീസിന്‍റെ വീട്ടിൽ താമസിക്കണമെന്ന് നിര്‍ബന്ധിച്ചതായും ആത്മഹത്യ കുറിപ്പിൽ പറയുന്നു. 

'പൂട്ടിയിട്ട് ഉപദ്രവിച്ചു ,മതം മാറാൻ നിർബന്ധിച്ചു';കോതമംഗലത്തെ വിദ്യാർത്ഥിയുടെ മരണം,കുറിപ്പ് പുറത്ത്

Asianet News Live | Malayalam News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ് | Live Breaking News