Asianet News MalayalamAsianet News Malayalam

ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം വീട്ടിലറിയിച്ചു; വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റല്‍ ജിവനക്കാര്‍ കണ്ടുപിടിക്കുകയും അക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ ആല്‍വിന്‍ ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റല്‍ മുറിയില്‍ ഷൈജു താമസിച്ചിരുന്നത്. 

student committed suicide hostel warden inform students cannabis use their house
Author
Munnar, First Published Aug 4, 2019, 1:04 PM IST

ഇടുക്കി: കോളേജ് ഹോസ്റ്റലില്‍ സുഹ‍ൃത്തുക്കളുമൊത്ത് ലഹരിഉപയോഗിച്ചത്, വീട്ടില്‍ വിളിച്ച് പറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു.  രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും വണ്ടിപ്പെരിയാര്‍ മഞ്ഞുമല സ്വദേശിയുമായ ഷൈജുവാണ് ആത്മഹത്യ ചെയ്തത്. ഹോസ്റ്ററിലെ ആളില്ലാത്ത 34 -ാം നമ്പര്‍ മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയില്‍ വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. തേനി ജില്ലയിലെ പെരിയകുളം - ദിണ്ടുക്കല്‍ റോഡിലുള്ള മേരിമാതാ സ്വകാര്യ കോളേജ് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ് ഷൈജു. 

മുറിയിലിരുന്ന് കഞ്ചാവ് ഉപയോഗിച്ചത് ഹോസ്റ്റല്‍ ജിവനക്കാര്‍ കണ്ടുപിടിക്കുകയും അക്കാര്യം രക്ഷിതാക്കളെ അറിയിക്കുകയുമായിരുന്നു. തമിഴ്നാട് സ്വദേശികളായ ആല്‍വിന്‍ ഫ്രാങ്കോ, സന്തോഷ്, രാജശേഖര്‍, ഡോമിനിക് എന്നിവരോടൊപ്പമാണ് ഹോസ്റ്റല്‍ മുറിയില്‍ ഷൈജു താമസിച്ചിരുന്നത്. രാത്രി 10 മണിയ്ക്ക് ഹോസ്റ്റല്‍ വാര്‍ഡനായ അഭിമന്യു പരിസരം നീരീക്ഷിച്ച് നടക്കുന്നതിനിടയില്‍ ഷൈജു താമസിച്ചിരുന്ന മുറിയില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. 

തുടര്‍ന്ന് മുറി തുറക്കാന്‍ ആവശ്യപ്പെടുകയും മുറിയില്‍ കഞ്ചാവ് ഉപയോഗിക്കുന്ന നിലയില്‍ വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയുമായിരുന്നു. കൂടാതെ മുറിയില്‍ നിന്നും 3500 രൂപ വില വരുന്ന 350 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. ഇതേ തുടര്‍ന്ന് ഹോസ്റ്റല്‍ അധികൃതര്‍ പുലര്‍ച്ചെ 6 മണിയ്ക്ക് വീട്ടുകാരെ വിവരമറിയിക്കുകയും വീട്ടുകാരോട് ഹോസ്റ്റലിലെത്താന്‍ ആവശ്യപ്പെടുകയുമായിരുന്നു. 

വീട്ടില്‍ വിവരം അറിയിച്ചത് അറിഞ്ഞ വിദ്യാര്‍ത്ഥി, ആളില്ലാത്ത ഹോസ്റ്റല്‍ മുറിയില്‍ കയറി ആത്മഹത്യ ചെയ്യുകയായിരുന്നു. തൂങ്ങി നില്‍ക്കുന്ന നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥിയെ താഴെ ഇറക്കി പെരിയകുളം ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഹോസ്റ്റല്‍ അധികൃതകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ദേവദാനപ്പെട്ടി പൊലീസെത്തി അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios