അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിൽ  വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി. 

തിരുവനന്തപുരം: കരമനയാറ്റിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പൂവച്ചൽ കോട്ടാകുഴി കുന്നു വിളാകത്ത് വീട്ടിൽ അമൽ ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചയോടെ ആണ് സംഭവം. പൂവച്ചൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നുള്ള 7 വിദ്യാർത്ഥികളാണ് കുളിക്കാനിറങ്ങിയത്. ഇതിൽ അമൽ ഒഴുക്കിൽപ്പെടുകയായിരുന്നു. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും നടത്തിയ തെരച്ചിലിൽ വൈകുന്നേരത്തോടെ മൃതദേഹം കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred