അപകടത്തിൽ പരിക്കേറ്റ മറ്റ് രണ്ട് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു പരപ്പൻപൊയിൽ നുസ്റത്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ മൂന്ന് പേരാണ് അപകടത്തിൽപെട്ടത്

കോഴിക്കോട് : സ്കൂട്ടർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. താമരശ്ശേരി പരപ്പൻ പൊയിൽ ഏഴുകളരിയിൽ സലീമിന്റെ മകൻ മർവാൻ (18) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അപകടത്തിൽ പരിക്കേറ്റ കൈതപ്പൊയിൽ നാസറിന്റെ മകൻ ഷനിലി(18)നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും, താമരശേരി ചുങ്കം കോട്ടടക്കുന്ന് മജീദിന്റെ മകൻ ബദറു(18)വിനെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. 

പരപ്പൻ പൊയിൽ നുസ്റത്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളാണ് ഇവർ. കത്തറമ്മൽ തൂവക്കുന്ന് റോഡിൽ വച്ച് ഇവർക്ക് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും കുഴിയിലേക്ക് പതിക്കുകയുമായിരുന്നു. മർവാനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.