Asianet News MalayalamAsianet News Malayalam

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മാവിന്റെ കൊമ്പ് പൊട്ടിവീണ് വിദ്യാർഥിനി മരിച്ചു

വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർഥിനി മരം ദേഹത്ത് വീണ് മരിച്ചു

student died when a tree branch broke while she was playing in the backyard
Author
Kerala, First Published Apr 23, 2021, 11:34 PM IST

എടവണ്ണപ്പാറ: വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിച്ച് കൊണ്ടിരിക്കെ വിദ്യാർഥിനി മരം ദേഹത്ത് വീണ് മരിച്ചു. വാഴക്കാട് എളമരം പുന്നാട്ടിൽ ഷംസുദ്ദീന്റെ മകൾ ഹിദ ഫാത്തിമ (12)ആണ് വീട്ടുമുറ്റത്തെ മാവിൻ കൊമ്പ് ദേഹത്ത് വീണ് മരിച്ചത്. 

ഇന്നലെ വൈകീട്ട് 3.30 ഓടെയാണ് സംഭവം. ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: സജ്‌ന കൊടിയത്തൂർ .സഹോദരങ്ങൾ: മുഹമ്മദ് ശാമിൽ, ഹിഷ ഫാത്തിമ. വാഴക്കാട് എടവണ്ണപ്പാറ സിഎച്ച് എംകെഎം യു പി സ്‌കൂൾ ആറാം ക്ലാസ് വിദ്യാർഥിനിയാണ്.

Follow Us:
Download App:
  • android
  • ios