കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ  വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് കക്കാടംപോയിൽ വെള്ളച്ചാട്ടത്തിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. കോഴിക്കോട് ചേവരംമ്പലം സ്വദേശി സന്ദേശ് ആണ് മരിച്ചത്. ദേവഗിരി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. കൂടരഞ്ഞി കക്കാടംപൊയിൽ കോഴിപ്പാറ വെള്ളച്ചാട്ടത്തിൽ ആണ് അപകടം. സഹപാഠികളായ ആറു പേർക്ക് ഒപ്പമാണ് സന്ദേശ് കക്കാടംപോയിലിൽ എത്തിയത്. കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നിലമ്പൂർ ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

Asianet News Live | Malayalam News Live | Kerala News | ഏഷ്യാനെറ്റ് ന്യൂസ് | Latest News Updates