തൃശ്ശൂർ സ്വദേശിയായ ഡോൺ ഗ്രേഷ്വസ് ആണ് മരിച്ചത്. 16 വയസ്സുകാരനായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് ഡോൺ ഗ്രേഷ്യസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വരികയായിരുന്നു.
കൽപ്പറ്റ: വയനാട് ചൂരൽമലയിൽ വെള്ളക്കെട്ടിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. തൃശ്ശൂർ സ്വദേശിയായ ഡോൺ ഗ്രേഷ്വസ് ആണ് മരിച്ചത്. 16 വയസ്സുകാരനായിരുന്നു. മസ്തിഷ്ക മരണം സംഭവിച്ചതിനെ തുടർന്നാണ് ഡോൺ ഗ്രേഷ്യസിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം മുന്നോട്ട് വരികയായിരുന്നു.
മെയ് 31നാണ് അപകടമുണ്ടാവുന്നത്. ചൂരൽമലയിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെങ്കിലും ഡോൺ ഗ്രേഷ്വസ് ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. എന്നാൽ വേദനകൾക്കിടയിലും ഡോൺ ഗ്രേഷ്വസിന്റെ അവയവങ്ങൾ ദാനം ചെയ്യാനുള്ള തീരുമാനത്തിലെത്തുകയായിരുന്നു കുടുംബം. കുട്ടിയുടെ കരൾ, വൃക്കകൾ എന്നിവയാണ് ദാനം ചെയ്തത്.
മൂന്നുവയസുകാരൻ പാമ്പിനെ ചവച്ചുകൊന്നു!

