വെള്ളിയാഴ്ച വൈകിട്ട് വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
കോഴിക്കോട്: കോഴിക്കോട് കടലുണ്ടിയില്‍ ഫുട്ബോള്‍ കളിക്കുന്നതിനിടെ കടലില്‍ വീണ പന്തെടുക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കപ്പലങ്ങാടി കൊത്തികയില്‍ ഗിരീഷ്കുമാറിന്‍റെ മകന്‍ അക്ഷയ്(15) ആണ് മരിച്ചത്. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍സെക്കന്‍ററി സ്കൂളില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥിയാണ് അക്ഷയ്.
വെള്ളിയാഴ്ച വൈകിട്ട് വാക്കടവ് തീരത്ത് കൂട്ടുകാരോടൊപ്പം ഫുട്ബോള്‍ കളിക്കുന്നതിനിടെ പന്ത് കടലിലേക്ക് തെറിച്ച് വീണു. പന്തെടുക്കാനായി കടലിലിറങ്ങിയ അക്ഷയ് തിരില്‍പ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു.
