അമ്മ വീട്ടിലെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. 

ചാരുംമൂട്: ആലപ്പുഴയില്‍(alappuzha) ഒമ്പതാം ക്ലാസ് വിദ്യാർഥി(Student) ഒഴുക്കിൽപ്പെട്ടു മരിച്ചു. ഇടപ്പോൺ ചെറുമുഖ ലതിക ഭവനിൽ രാജുവിൻറെയും ലതികയുടെയും മകൻ രാഹുൽ (14) ആണ് അച്ചൻകോവിലാറിൽ നിന്നും കരിങ്ങാലി പുഞ്ചയിലേക്കുള്ള ക്ലാത്തറ പെരുതോട്ടിൽ ഒഴുക്കിൽ പെട്ട് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2.45 ഓടെ കുന്നേൽ ക്ലാത്തറ കടവിനു സമീപമാണ് അപകടം നടന്നത്.

രാഹുലിന്‍റെ അമ്മയുടെ വീടിന് സമീപമാണ് അപകടം നടന്നത്. അമ്മ വീട്ടിലെത്തിയ രാഹുൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോകുമ്പോൾ കാൽ തെറ്റി തോട്ടിലേക്ക് വീഴുകയായിരുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ വിവരം അറിയിച്ചതോടെ സ്റ്റേഷൻ ഓഫീസർ ബി. വിനോദ് കുമാറിന്‍റെ നേതൃത്വത്തിൽ അടൂരിൽ നിന്നുള്ള അഗ്നി രക്ഷാ സേന അംഗങ്ങളും പത്തനംതിട്ട സ്കൂബാ ടീമംഗങ്ങളും മാവേലിക്കര സ്റ്റേഷനിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും സ്ഥലത്തെത്തി.

ഫയര്‍ ഫോഴ്സിന്‍റെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലൊനടുവില്‍ വൈകുന്നേരം ആറരയോടെയാണ് രാഹുലിന്‍റെ മൃതദേഹം കണ്ടെത്തിയത്. ഐരാണിക്കുഴി പാലത്തിനു താഴെ തോട്ടിലെ ഷട്ടർ താഴ്ത്തിത്തിയാണു തിരച്ചിൽ നടത്തിയത്. പടനിലം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസ്സ് വിദ്യാർഥിയാണു രാഹുൽ. 

Read More: കേസ് വിസ്താരം പൂര്‍ത്തിയാകണ്ട, തൊണ്ടിമുതല്‍ ഉടമകള്‍ക്ക് കൈമാറണമെന്ന് കോടതി; അപൂര്‍വ്വ വിധി