ആലിന്തറ കരുവൻപൊയിൽ പുത്തങ്ങൽ വാപ്പിനകത്ത് നിസാറിന്‍റെ  മകൻ മടവൂർമുക്ക് കുന്നത്ത് പള്ളി ദർസ്സ് വിദ്യാർത്ഥി സ്വാലിഹ്  (19) ആണ് മരിച്ചത്.

കോഴിക്കോട്: ഓമശ്ശേരി ആലിന്തറ മാതോലത്തു കടവിൽ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ മുങ്ങി അപകടത്തിൽപ്പെട്ട വിദ്യാർത്ഥി മരിച്ചു. ആലിന്തറ കരുവൻപൊയിൽ പുത്തങ്ങൽ വാപ്പിനകത്ത് നിസാറിന്‍റെ മകൻ മടവൂർമുക്ക് കുന്നത്ത് പള്ളി ദർസ്സ് വിദ്യാർത്ഥി സ്വാലിഹ് (19) ആണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഇന്ന് രാവിലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മുങ്ങി താഴ്ന്ന സ്വാലിഹിനെ നാട്ടുകാർ ചേർന്ന് കരക്കെത്തിക്കുകയും തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. വെന്റിലേറ്ററിൽ ചികിത്സ തുടരുന്നതിനിടെയാണ് മരണം.