മാന്നാര്‍: സുഹൃത്തുക്കള്‍ക്കൊപ്പം നദിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി ഒഴുക്കില്‍ പെട്ട് മരിച്ചു. മാവേലിക്കര കൊറ്റാര്‍കാവ് ഉമാലയത്തില്‍ രാധാകൃഷ്ണന്‍റെ മകന്‍ അജയ്കൃഷ്ണനാണ് (17) മരിച്ചത്. മാവേലിക്കരയില്‍ നിന്നും സുഹൃത്തുക്കള്‍ക്കൊപ്പം ചെന്നിത്തല വലിയപെരുമ്പുഴ മുണ്ടവേലിക്കടവില്‍ ചൂണ്ടയിട്ട ശേഷം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ അജയ്കൃഷ്ണന്‍ ഒഴുക്കില്‍ പെടുകയായിരുന്നു.

സുഹൃത്തുകകളുടെ ബഹളം കേട്ട് നാട്ടുകാരും വിവരം അറിഞ്ഞ് പൊലീസും എത്തി തിരച്ചില്‍ നടത്തി മൃതദേഹം കണ്ടെത്തുകയായിരുന്നു. പത്തനംതിട്ടയിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ഡിപ്ലോമയ്ക്ക് പഠിക്കുകയായിരുന്നു അജയകൃഷ്ണന്‍.