കുർക്കഞ്ചേരി ജെ പി എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർഥി എഡ്വിൻ ആണ് മരിച്ചത്.

തൃശ്ശൂർ: പാലക്കൽ കണിമംഗലം പാടത്തെ കനാലിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കൽ പുത്തൂർ വീട്ടിൽ ഫ്രാൻസിസിന്‍റെ മകൻ എഡ്വിൻ ആണ് മരിച്ചത്. കുർക്കഞ്ചേരി ജെ പി എസ് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായിരുന്നു 16 വയസുകാരനായ എഡ്വിൻ. ശനിയാഴ്ച ഉച്ചയ്ക്ക് മറ്റു രണ്ടു കുട്ടികളോടൊപ്പം മീൻ പിടിക്കാനായി പോയതായിരുന്നു.

തുടർന്ന് കുളിക്കാനായി കനാലിൽ ഇറങ്ങിയപ്പോൾ താഴ്ന്നു പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന കുട്ടികളുടെ കരച്ചിൽ കേട്ട് സമീപത്തെ കമ്പനിയിലെ ജീവനക്കാരും നാട്ടുകാരും ചേർന്ന് കുട്ടിയെ കനാലിൽ നിന്ന് പുറത്തെടുത്ത് കുർക്കഞ്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.