Asianet News MalayalamAsianet News Malayalam

വഴിയില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ ലഹരി വസ്തു നല്‍കി; അധ്യാപകരെ വിവരമറിയിച്ച ആറാം ക്ലാസുകാരന് ആദരം

സ്കൂളിലേക്കു പോകുന്ന വഴി തൊളിക്കോട് പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ് നന്ദുവിനെ ഒരാള്‍ തടഞ്ഞ് നിര്‍ത്തി നിര്‍ബന്ധിച്ച് ലഹരി വസ്തു കഴിക്കാനായി ആവശ്യപ്പെടുകയായിരുന്നു.

student  felicitated for bravery action against drug peddler
Author
First Published Nov 12, 2022, 4:53 PM IST

തിരുവനന്തപുരം:  റോഡില്‍ തടഞ്ഞ് നിര്‍ത്തി അജ്ഞാതന്‍ നല്‍കിയ ലഹരി വസ്തു ഉപയോഗിക്കാതെ വിവരം അധ്യാപകരെ അറിയിച്ച ആറാം ക്ലാസുകരനെ ആദരിച്ച്  പൊലീസ്. രണ്ടാഴ്ച മുമ്പ് വിതുരയിലാണ് സംഭവം നടന്നത്. സ്കൂളിലേക്കു പോകുന്ന വഴി തൊളിക്കോട് പനയ്ക്കോട് വി.കെ. കാണി ഗവ: ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ എസ് നന്ദുവിനെ ഒരാള്‍ തടഞ്ഞ് നിര്‍ത്തി. കുട്ടിയെ നിര്‍ബന്ധിച്ച് ലഹരി വസ്തു നല്‍കി കഴിക്കാനായി ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ സ്കൂളിലെ ലഹരിവിരുദ്ധ ക്ലാസിലെ പാഠങ്ങൾ ഉൾക്കൊണ്ട നന്ദു അപരിജിതനായ ആള്‍ നല്‍കി ലഹരി വസ്തു കഴിക്കാന് കൂട്ടാക്കിയില്ല. തുടര്‍ന്ന്  സ്കൂളിൽ എത്തി അധ്യാപകരോടു വിവരം അറിയിക്കുകയായിരുന്നു.  തൊളിക്കോട്  മുതിയൻകാവ് സ്വദേശികളായ ഷിജു ദീപ ദമ്പതികളുടെ മകനാണ് എസ്. നന്ദു. വിവരമറിഞ്ഞ അധ്യാപകര്‍  മാതൃകാപരമായ പ്രവർത്തനത്തിനും ധൈര്യത്തിനും നന്ദുവിനെ അഭിനന്ദിച്ചു.

അതേസമയം സ്കൂള്‍  സ്കൂൾ അധികൃതർ ആര്യനാട് പൊലീസിനെ വിവരം അറിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇതിനിടെ നന്ദുവിനെ കാണാനും അഭിനന്ദിക്കാനും പൊലീസ് സംഘം സ്കൂളിൽ എത്തി. സ്കൂള്‍ പ്രദേശത്ത് മയക്കുമരുന്നും ലഹരി വസ്തുക്കളും കച്ചവടം നടത്തുന്നവരെ ഉടനെ തന്നെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. സ്കൂളില്‍ വിളിച്ചു ചേര്‍ത്ത പ്രത്യേക അസംബ്ലിയിൽ നന്ദുവിനു ആര്യനാട് സബ് ഇൻസ്പെക്ടർ ഷീന ഉപഹാരം നൽകി ആദരിച്ചു. നന്ദു ചെയ്തത് മറ്റുള്ള കുട്ടികൾക്ക് കൂടി മാതൃകാപരം ആണെന്ന് എസ് ഐയും  സ്കൂൾ അധികൃരും പറഞ്ഞു. 

Read More : പെരുമ്പാവൂരിൽ ലഹരിമരുന്ന് വേട്ട; 52 ​ഗ്രാം ഹെറോയിനുമായി ബം​ഗാൾ സ്വദേശി പിടിയില്‍; പരിശോധന കര്‍ശനമാക്കും

Follow Us:
Download App:
  • android
  • ios