മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്
തേഞ്ഞിപ്പാലം: കോഴിക്കോട് സർവകലാശാലയുടെ നീന്തൽക്കുളത്തിൽ വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹനാണ് മരിച്ചത്. സർവകലാശാലയിലെ വിദ്യാർത്ഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് ഇയാൾ സർവകലാശാലയിലെ നീന്തൽക്കുളത്തിൽ കൂട്ടുകാരോടൊപ്പം എത്തിയതെന്നാണ് സൂചന. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
